വറുത്ത ഭക്ഷണങ്ങള്‍ക്കാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം. ഇവയില്‍ എണ്ണയും ചിലപ്പോള്‍ ധാന്യപ്പൊടിയും അടങ്ങിയിട്ടുണ്ടാകും. ഇത് ദഹനം കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നു.
മുളക്, ഇത് ചുവന്നതായാലും ക്യാപ്‌സിക്കം ഇനത്തില്‍ പെട്ടതായാലും ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഇവയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ടെന്നത് വേറെ കാര്യം
.
ക്യാബേജ്, ബ്രൊക്കോളി തുടങ്ങിയവ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ ഇത് ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണമാണ്. ഇവയിലെ ഒലിഗോസാക്കറൈഡ്‌സ് എന്ന പദാര്‍ത്ഥമാണ് ഈ പ്രശ്‌നമുണ്ടാക്കുന്നത്. ഇവ ദഹിപ്പിക്കാനാവശ്യമായ ലാക്ടേസ് മനുഷ്യശരീരത്തിലില്ലാത്തതാണ് കാരണം. ദഹിക്കാത്ത ഇത്തരം ഭക്ഷണംചെറുകുടലിലെത്തുമ്പോള്‍ ഗ്യാസ് ഉണ്ടാകും.
പയര്‍ വര്‍ഗങ്ങളും ദഹിക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ള തന്നെയാണ്. ഇവയിലും ഒലിഗോസാക്കറൈഡ്‌സ് അടങ്ങിയിട്ടുണ്ട്.
സിട്രസ് അടങ്ങിയിട്ടുള്ളവയും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇവ ശരീരത്തില്‍ റിഫഌക്‌സ് പ്രവര്‍ത്തനമുണ്ടാക്കും. ശരിയായ സമയത്ത് കഴിക്കാത്തതാണ് പ്രധാന പ്രശ്‌നം. വെറും വയറ്റില്‍ ഇത്തരം സിട്രസ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കരുത്.
No comments:
Post a Comment