നമ്മുടെ നാട്ടില്‍ ഇപ്പോള്‍ മഞ്ഞപ്പിത്തം സര്‍വസാധാരണമാണ്. നഖത്തിലും തൊലിപ്പുറത്തും കണ്ണിലും മറ്റും മഞ്ഞനിറം വ്യാപിച്ചുകണ്ടാല്‍ മഞ്ഞപ്പിത്തം ആണെന്നു സംശയിക്കപ്പെടുന്നു. എന്നാല്‍ ഈ ലക്ഷണങ്ങള്‍ കൊണ്ടുമാത്രം മഞ്ഞപ്പിത്തം സ്ഥിരീകരിക്കാനാവില്ല. കരള്‍, ആഗേ്‌നയഗ്രന്ഥി, പിത്താശയം എന്നിവകളിലുണ്ടാകുന്ന രോഗാവസ്ഥകളിലും രക്തസംബന്ധമായ ചില അസുഖങ്ങളിലും ഇതേ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. രക്തത്തില്‍ ബിലിറൂബിന്റെ അളവ് ക്രമത്തില്‍ കൂടുതല്‍ ആകുമ്പോഴാണ് മഞ്ഞനിറം കാണപ്പെടുന്നത്.
പോഷകാഹാരക്കുറവ്, ആഹാരപദാര്‍ഥങ്ങളിലെ വിഷാംശം, വൈറല്‍ അണുബാധ, അമിത മദ്യപാനം, കരളിലെ ചിലയിനം കോശങ്ങളുടെ നശീകരണം, പിത്തനാളികയില്‍ ഉണ്ടാകുന്ന തടസ്സം എന്നിവ രക്തത്തില്‍ ബിലിറൂബിന്റെ അളവ് കൂടുന്നതിന് കാരണമാകും. ചിലയിനം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗംമൂലവും ബിലിറൂബിന്‍ കൂടാം. ഗര്‍ഭിണികളും നവജാതശിശുക്കളും വേഗത്തില്‍ മഞ്ഞപ്പിത്തത്തിന് അടിമകളാകുന്നു. ഉഷ്ണകാലാവസ്ഥാ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം കൂടുതല്‍ കണ്ടുവരുന്നത്. ആറുതരത്തിലുള്ള വൈറസുകള്‍ മഞ്ഞപ്പിത്തത്തിന് കാരണമാകാറുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ, ജി.
ഇപ്പോള്‍ നമ്മുടെ നാട്ടില്‍ പടരുന്നത് ഹെപ്പറ്റൈറ്റിസ് എ.യാണ്. പ്രാഥമിക ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം രോഗനിര്‍ണയം അഭികാമ്യമല്ല. രക്തപരിശോധനയിലൂടെ രോഗകാരണമായ വൈറസിനെ തിരിച്ചറിയാം. പ്രാഥമികമായി ബ്ലഡ് റുട്ടീന്‍, യൂറിന്‍ റുട്ടീന്‍, ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് എന്നീ പരിശോധനകളാണ് നടത്തിവരുന്നത്. ഗുരുതരാവസ്ഥയില്‍ അള്‍ട്രാസൗണ്ട് സ്‌കാനിങ്ങും വേണ്ടിവരും.
മഞ്ഞപ്പിത്ത രോഗിയുടെ മലാംശത്തിലൂടെയാണ് ഹെപ്പറ്റൈറ്റിസ് എ.യും ഇ.യും പകരുന്നത്. ശുചിത്വമില്ലായ്മയും അശ്രദ്ധയുംമൂലം രോഗാണുക്കള്‍ ആഹാരത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ഉള്ളില്‍ എത്തുന്നു. അറുപത് ഡിഗ്രി സെല്‍ഷ്യസില്‍ അറുപതു മിനിറ്റുവരെ എ. വൈറസുകള്‍ക്ക് നിലനില്ക്കാന്‍ കഴിയും. സൂപ്പര്‍ ക്ലോറിനേഷന്‍ പോലും ഈ വൈറസുകളെ നശിപ്പിക്കാന്‍ അപര്യാപ്തമാണ്. ക്ഷീണം, മനംപുരട്ടല്‍, ഛര്‍ദി, വിശപ്പില്ലായ്മ, കൈകാല്‍ കഴപ്പ്, വിട്ടുമാറാത്ത പനി തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ചിലരില്‍ വിയറിളക്കം, തലവേദന, തളര്‍ച്ച തുടങ്ങിയവ കണ്ടുവരാറുണ്ട്.
രോഗികളുമായി അടുത്ത് ഇടപഴകുന്നവര്‍, രോഗബാധിതപ്രദേശത്ത് നിന്നുള്ള ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കുന്നവര്‍, വൃത്തിഹീനമായ പരിസരങ്ങളില്‍ ജീവിക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം രോഗംവരാനുള്ള സാധ്യത ഏറെയാണ്. വ്യക്തിശുചിത്വവും പരിസരശുചിത്വവും രോഗനിയന്ത്രണത്തിന് അത്യന്താപേക്ഷിതമാണ്. മലിനജലമാണ് ഏറ്റവും വലിയ അപകടകാരി. വഴിയോര ഭക്ഷണശാലകളില്‍നിന്നുള്ള ആഹാരസാധനങ്ങള്‍ കഴിവതും ഒഴിവാക്കുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. രക്തം ദാനം ചെയ്യുമ്പോഴും സ്വീകരിക്കുമ്പോഴും കര്‍ശനജാഗ്രത പാലിക്കണം. രോഗിയുടെ മലമൂത്രവിസര്‍ജ്യങ്ങള്‍ ജലസ്രോതസ്സുകളില്‍ കലരാതെ സൂക്ഷിക്കുന്നതിലൂടെ, രോഗപ്രതിരോധ വാക്‌സിന്‍ എടുക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ. രോഗത്തെ തടയാം.
ചികിത്സ: മഞ്ഞപ്പിത്തം എന്നു കേട്ടാലുടനെ ഒറ്റമൂലി ചികിത്സയ്ക്ക് പുറപ്പെടുന്നവരാണധികവും. രോഗം ശരിയായി നിര്‍ണയിച്ച് ഔഷധത്തിന്റെ ഗുണദോഷങ്ങള്‍ ചിന്തിച്ചു ചെയ്യുന്ന ചികിത്സ പ്രയോജനപ്രദമാണെങ്കിലും മൂത്രം മഞ്ഞനിറത്തില്‍ കണ്ടാലുടനെ മഞ്ഞപ്പിത്തം ആണെന്നു കരുതി ഒറ്റമൂലി ചികിത്സ ചെയ്യുന്നത് ദോഷംചെയ്യും.
ആയുര്‍വേദരീത്യാ, രോഗനിര്‍ണയം ചെയ്ത് വാത, പിത്ത, കഫ ദോഷങ്ങളുടെ സ്ഥിതി മനസ്സിലാക്കി ചെയ്യുന്ന ചികിത്സാരീതി വളരെ ഫലപ്രദമാണ്. മഞ്ഞപ്പിത്തത്തില്‍ ആദ്യം പിത്തഹരവും പിന്നീട് കഫഹരവുമായ ചികിത്സ ചെയ്യുന്നു. മഞ്ഞപ്പിത്തത്തിലെ മുഖ്യമായ ചികിത്സ വിരേചനം അഥവാ വയറിളക്കല്‍ ആണ്. എന്നാല്‍ ഈ രോഗത്തിന് മൃദുവിരേചന ചികിത്സയാണ് അത്യാവശ്യം. രോഗശമനത്തിനുശേഷം ആരോഗ്യം മെച്ചപ്പെടുത്താനുള്ള ചികിത്സകളും നല്‍കിവരുന്നു. നസ്യം, ധാര, തലപൊതിച്ചില്‍, അഞ്ജനം എന്നീ ചികിത്സാരീതികളും രോഗാവസ്ഥയ്ക്കനുസരിച്ച് ചെയ്യുന്നു.
മഞ്ഞപ്പിത്തരോഗിക്ക് നല്‍കുന്ന ഔഷധങ്ങളും ആഹാരങ്ങളും രോഗം കുറയ്ക്കുന്നവയും അതേസമയം, കരളിനെ സംരക്ഷിക്കുന്നവയും നാശം സംഭവിച്ച കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നവയാകണം. രോഗിക്ക് വിശ്രമം അത്യന്താപേക്ഷിതമാണ്. ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ബെഡ്‌റെസ്റ്റ് തന്നെ വേണം.
മഞ്ഞപ്പിത്ത രോഗികള്‍ക്ക് നിര്‍ദേശിക്കാവുന്ന ആഹാരപദാര്‍ഥങ്ങള്‍: ലഘുപാനീയങ്ങള്‍, ദഹിക്കാന്‍ എളുപ്പമുള്ളവയും ക്ഷീണം അകറ്റുന്നവയുമായ ആഹാരങ്ങള്‍. എരിവും പുളിയും ഉപ്പുമുള്ള ആഹാരം രോഗത്തെ വര്‍ധിപ്പിക്കും. മധുരം, ചവര്‍പ്പ്, കയ്പ്പ് രസത്തോടുകൂടിയ ആഹാരങ്ങള്‍ രോഗശമനത്തിനുതകുന്നു. മസാലചേര്‍ത്ത ആഹാരങ്ങള്‍ ഒഴിവാക്കണം. മധുരരസമുള്ളതും തണുപ്പുള്ളതുമായ ആഹാരങ്ങള്‍ ഹിതകരമാണെങ്കിലും പനിയുള്ളപ്പോള്‍ തണുത്ത ആഹാരങ്ങള്‍ വേണ്ട.
രാമച്ചം, ഇരുവേലി, മുത്തങ്ങ, രക്തചന്ദനം, പര്‍പ്പടകപ്പുല്ല്, ചുക്ക് ഇവ ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുറച്ചൊന്നുവറ്റിച്ച് ചെറുചൂടോടെ ആവശ്യാനുസരണം പനിയുള്ളപ്പോള്‍ നല്‍കാം. കരിക്കിന്‍വെള്ളം നല്ലൊരു പാനീയമാണ്. ഏലത്തരി പൊടിച്ചുചേര്‍ത്തു വെച്ചിരുന്നതും തഴുതാമവേര് ചതച്ചിട്ടുവെച്ചിരുന്നതും ഔഷധ സംസിദ്ധമാക്കി കരിക്കിന്‍ വെള്ളം ഉപയോഗിക്കാം. വെളുത്ത ചെത്തിവേരും ഇപ്രകാരം ഉപയോഗിക്കാം. നെല്ലിക്കാജ്യൂസ്, മുന്തിരിജ്യൂസ്, കരിമ്പിന്‍ജ്യൂസ് ഇവ ക്ഷീണമകറ്റാന്‍ ഉത്തമമാണ്. ചെറുനാരങ്ങാനീര് പഞ്ചസാര ചേര്‍ത്ത് ശുദ്ധജലത്തോടൊപ്പം കുടിക്കാം.
ഛര്‍ദിയുള്ളപ്പോള്‍: മലര് വെറുതെ വായിലിട്ട് ചവയ്ക്കുന്നത് ഛര്‍ദി കുറയ്ക്കും. നെല്ലിക്ക, താന്നിക്കാത്തോട് ഉണക്കിയത് ഇവ വായില്‍ ധരിക്കുന്നതും നല്ലതാണ്. മാന്തളിര്‍ അരച്ച് ഇളനീരില്‍ കലക്കി അല്പാല്പം ഉപയോഗിക്കാം. മലര്‍ വറുത്ത് വെള്ളമൊഴിച്ചു തിളപ്പിച്ച് ഇന്തുപ്പോ പഞ്ചസാരയോ ചേര്‍ത്ത് നല്‍കുന്നത് ഛര്‍ദിയെയും ക്ഷീണത്തെയും കുറയ്ക്കും. ഗ്ലൂക്കോസിന് പകരം വെക്കാവുന്ന ഒരു പാനീയമാണിത്.
ആഹാരം: വിശപ്പിനനുസരിച്ച് പൊടിയരിക്കഞ്ഞി കഴിക്കാം. ഉപ്പിനുപകരം ഇന്തുപ്പ് ചെറിയ അളവില്‍ ഉപയോഗിക്കാം. പൊടിയരിക്കഞ്ഞിയില്‍ പാടനീക്കിയ പാല്‍ ചേര്‍ത്ത് പാല്‍ക്കഞ്ഞിയാക്കി കഴിക്കുന്നതും നല്ലതാണ്.
മലബന്ധം ഉള്ളപ്പോള്‍: 50 മില്ലിലിറ്റര്‍ മുന്തിരിങ്ങാക്കഷായത്തില്‍ (ഉണക്കമുന്തിരിങ്ങ കുതിര്‍ത്ത് കഴുകി തിളപ്പിക്കണം) ത്രികോല്‍പക്കൊന്ന ഒരു ടീസ്പൂണ്‍ പൊടിച്ചുചേര്‍ത്ത് ഉപയോഗിക്കാം. അവിപത്തി ചൂര്‍ണം, ഒരു ടീസ്പൂണ്‍ ത്രിഫലചൂര്‍ണം ഇവ 50 മില്ലിലിറ്റര്‍ ചൂടുവെള്ളത്തില്‍ കലക്കിക്കഴിക്കാം. ഈ പൊടികള്‍ തേന്‍ ചേര്‍ത്തോ വെല്ലംചേര്‍ത്തോ രോഗിബലം, രോഗബലം ഇവ അനുസരിച്ച് നല്‍കാവുന്നതാണ്.
പനി മാറിയശേഷം ഛര്‍ദില്‍, അജീര്‍ണം ഇവ മാറിയാല്‍ കുളിക്കാം. ആറുകാലാദി, ചന്ദനാദി എന്നീ എണ്ണകളും ഈര്‍പ്പം കളഞ്ഞ വെണ്ണയും തലയില്‍ വെക്കാം. ശരീരത്തില്‍ ലാക്ഷാദി വെളിച്ചെണ്ണ പുരട്ടിക്കുളിക്കാം.
ഗുരുതരാവസ്ഥയില്‍: തലയ്ക്കു പുകച്ചില്‍ ഉണ്ടെങ്കില്‍ വെണ്ണ കച്ചൂരാദി ചൂര്‍ണം ചേര്‍ത്ത് തലയില്‍ തളംവെക്കാം. കച്ചൂരാദി ചൂര്‍ണം, വെണ്ണ, ആടലോടകനീര്, ചെന്നിനായകം ഇവ തിളപ്പിച്ചുകുറുക്കി തണുത്തതിനുശേഷം തളം വെക്കുന്നത് ശക്തമായ തലവേദന ശമിപ്പിക്കും. കൊഴുപ്പ്, തെങ്ങിന്‍പൂക്കുല, ഇരുവേലി, നെല്ലിക്കാത്തോട്, കുറുന്തോട്ടിവേര്, എള്ള്, കറുക, ചന്ദനം ഇവ മോരില്‍ പുഴുങ്ങി അരച്ച് വെണ്ണയും ചേര്‍ത്ത് പുകച്ചിലിനും ശക്തമായ തലവേദനയ്ക്കും തലപൊതിച്ചിലിന് ഉപയോഗപ്പെടുത്താം. ക്ഷീരധാരയും ഇത്തരം സന്ദര്‍ഭങ്ങളില്‍ വളരെ പ്രയോജനപ്രദമാണ്.
മഞ്ഞപ്പിത്ത രോഗിക്ക് ശുദ്ധമായ ജലം, പാല്‍, മോര്, ഞവരയരി, യവം, നെല്ലിക്ക, മുന്തിരിഞ്ഞ, കരിമ്പ്, ഇളനീര്‍, മലര്‍, പടവലങ്ങ, കുമ്പളങ്ങ, ഗോതമ്പ്, ചുവന്നുള്ളി, ചെറുചീര, നെയ്യ്, വെല്ലം ഇവയൊക്കെ ഹിതകരമാണ്. ഇന്തുപ്പ്, കുരുമുളക് ഇവ കുറഞ്ഞ അളവില്‍ ഉപയോഗിക്കാവുന്നതാണ്.
ചുരുക്കിപ്പറഞ്ഞാല്‍ മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന അസുഖമാണെന്ന് അറിയണം. ഭക്ഷണനിയന്ത്രണം, വിശ്രമം, ഉചിതമായ ഔഷധങ്ങള്‍ എന്നിവയിലൂടെ രോഗശമനം സാധ്യമാണ്. ഇവയില്‍ ഏതെങ്കിലും തെറ്റിച്ചാല്‍ നിയന്ത്രണാവസ്ഥയില്‍ ആയ രോഗംപോലും ഗുരുതരാവസ്ഥയിലേക്കെത്തും. അത് ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളിന്റെ നിതാന്തമായ അനാരോഗ്യത്തിന് കാരണമാകും എന്നത് ഓര്‍മിക്കണം.
ഡോ. ലസിത സനല്‍

No comments:
Post a Comment