ഒരുകാലത്ത് പാവപ്പെട്ടവന്റെ ആശ്വാസമായിരുന്ന ചക്ക രുചിയില്‍ ഏറെ മുമ്പനാണ്. മാത്രമല്ല ഇന്ന് നമ്മുടെ നാട്ടില്‍ ലഭിക്കുന്ന വിഷമയമില്ലാത്ത ഒരേ ഒരു ഭക്ഷ്യ വസ്തുവാണ് ചക്ക. ആര്‍ക്കും ഒരു വിലയുമില്ലെന്നത് തന്നെയാവാം ചക്കയെ കീടനാശിനിയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ചക്ക നിസ്സാരക്കാരനല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.
കോപ്ലക്സ് കാര്‍ബോ ഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റാമിന എ തുടങ്ങിയവ ചക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ടത്രെ. വിറ്റാമിന്‍ സിയുടെയും ഒരു നല്ല ഉറവിടമാണിത്. കൂടാതെ കാല്‍സ്യം, സിങ്ക് , ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ചക്കയിലുണ്ട്. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും ഇതില്‍ അടങ്ങിയിരിക്കുന്നു.
സോഡിയത്തിന്റെ അളവ് കുറവായതിനാല്‍ ചക്ക രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. അല്‍പം പോലും കൊളസ്ട്രോള്‍ ഇല്ലെന്നതാണ് ചക്കയുടെ മറ്റൊരു പ്രത്യേകത. മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് ഇതില്‍ നാരിന്റെ അളവും കൂടുതലാണ്. ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം തടയാനും ഇത് സഹായകമാണ്.
ഇടിച്ചക്ക (വിളയാത്ത ചക്ക)യാണ് വിളഞ്ഞ ചക്കയേക്കാള്‍ പോഷകസമൃദ്ധം. മാത്രമല്ല ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ചക്കയില്‍ കാലറി ധാരാളമായി അടങ്ങിയതിനാല്‍ പ്രമേഹ രോഗികള്‍ ചക്കയും ചോറും ഒരുമിച്ച് കഴിക്കരുത്. പഴുത്ത ചക്കയില്‍ ഗ്ളൂക്കോസ് ഉണ്ടെങ്കിലും വല്ലപ്പോഴും രണ്ടോ മൂന്നോ ചുള കഴിക്കുന്നതില്‍ തെറ്റില്ലെന്നും വിദഗ്ദര്‍ പറയുന്നു.
പ്രായത്തെ ചെറുത്ത് തോല്‍പിക്കാനും നല്ല മരുന്നാണത്രെ ചക്ക.
No comments:
Post a Comment