പനി, ചുമ, കഫക്കെട്ട് തുടങ്ങിയ സാധാരണ അസുഖങ്ങളുമായെത്തുന്നവര്‍ക്ക് ആദ്യ കാലത്ത് അമോക്‌സിലിനും സിപ്രോഫ്‌ളോക്‌സാസിലിനുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. പക്ഷേ, കഴിഞ്ഞ രണ്ടു മൂന്നുവര്‍ഷമായി ഈ ജനപ്രിയ പട്ടികയിലേക്ക് കടന്നുവന്ന അസിത്രോമൈസിന്‍ ഹൃദ്രോഗത്തിനുള്ള സാധ്യത രണ്ടു മുതല്‍ അഞ്ചു മടങ്ങുവരെ വര്‍ധിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
അമോക്‌സിലിനും അസിത്രോമൈസിനും ഉപയോഗിക്കുന്നവരില്‍ നടത്തിയ പഠനത്തിനുശേഷമാണ് ഡോക്ടര്‍മാര്‍ നിഗമനത്തിലെത്തിയത്. അസിത്രോമൈസിന്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗം പേരും ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരിക്കുന്നത്.
മറ്റൊരു ആന്റിബയോട്ടിക്കും ഫലിക്കില്ലെന്ന് ഉറപ്പുള്ളപ്പോള്‍ മാത്രം അസിത്രോമൈസിന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. വളരെ ശ്രദ്ധയോടുകൂടി ഉപയോഗിക്കേണ്ട ഒന്നാണ്-ഫോര്‍ട്ടിസിലെ ഡോ അനൂപ് മിശ്ര അഭിപ്രായപ്പെട്ടു. പെന്‍സിലിന്‍ അലര്‍ജി പോലുള്ള വിഷയങ്ങളില്‍ അസിത്രോമൈസിനാണ് ഏറ്റവും നല്ല പരിഹാരം.
No comments:
Post a Comment