Tuesday, May 1, 2012

പാര്‍ക്കിംങ്ങ്സണ്‍ രോഗത്തിന് പുതിയ ചികിത്സ, തലച്ചോറില്‍ കുത്തിവെയ്ക്കാവുന്ന മരുന്ന് കണ്ടുപിടിച്ചു



പാര്ക്കിംങ്ങ്സണ്രോഗം ഒരു വല്ലാത്ത രോഗമാണ്. വളരെ അപൂര്വ്വമായി മാത്രമാണ് ഇത് വരുന്നതെങ്കിലും വന്നുകഴിഞ്ഞാല്പണിയാണെന്ന കാര്യത്തില്സംശയമൊന്നുമില്ല. മുഹമ്മദലിയില്തുടങ്ങി ലോകത്തിലെ പല പ്രമുഖര്ക്കും പാര്ക്കിംങ്ങ്സണ്രോഗം വന്നിട്ടുണ്ട്. ഇതിന് കാര്യമായ ചികിത്സ കണ്ടുപിടിച്ചിട്ടില്ല എന്നതാണ് പ്രശ്നമാകുന്നത്. എന്നാല്പാര്ക്കിംങ്ങ്സണ്രോഗത്തിന് പുതിയൊരു മരുന്ന് കണ്ടുപിടിച്ചിരിക്കുന്നു. തലച്ചോറില്കുത്തിവെയ്ക്കുന്ന മരുന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്.
ഓക്സ്ഫോര്ഡിലെ ശാസ്ത്രജ്ഞരാണ് ഇതുമായി ബന്ധപ്പെട്ട മരുന്ന് കണ്ടുപിടിച്ചിരിക്കുന്നത്. പാര്ക്കിംങ്ങ്സണ്രോഗത്തിനുള്ള മരുന്ന് തങ്ങള്കണ്ടുപിടിച്ചിരിക്കുന്നുവെന്നാണ് ഇവര്അവകാശപ്പെടുന്നത്. പാര്ക്കിംങ്ങ്സണ്രോഗബാധിതയായിരുന്ന ഒരാളെ ഇവര്ചികിത്സിച്ച് സുഖപ്പെടുത്തിയതായും വാദിക്കുന്നുണ്ട്. നാല്പതുകളുടെ മദ്ധ്യത്തില്നില്ക്കുന്ന ഷീല റോയ് എന്ന രോഗിയുടെ പാര്ക്കിംങ്ങ്സണ്രോഗം ചികിത്സിച്ച് ഭേദമാക്കിയതായാണ് ശാസ്ത്രജ്ഞര്വാദിക്കുന്നത്.
ബാലന്സ് ഇല്ലാത്ത അവസ്ഥ, എഴുതാനോ മറ്റെന്തെങ്കിലും പ്രാഥമിക കൃത്യങ്ങള്ചെയ്യാനോ സാധിക്കാതെ വരുക തുടങ്ങിയ കാര്യങ്ങള്ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന ഷീലയുടെ അസുഖത്തിന് ഇപ്പോള്ഏറെ മാറ്റമുണ്ടെന്നാണ് ഓക്സ്ഫോര്‍‍ഡ് സര്വ്വകലാശാലയിലെ ശാസ്ത്രജ്ഞര്അവകാശപ്പെടുന്നത്. ശരീരത്തെ ബാലന്സ് ചെയ്യുന്ന കെമിക്കലിന്റെ ഉത്പാദനം തലച്ചോര്ക്രമാനുഗതമായ നിര്ത്തുന്ന അവസ്ഥയാണ് പാര്ക്കിംങ്ങ്സണ്‍. അതുമൂലം പരസഹായം കൂടാതെ ഒന്നും ചെയ്യാന്പറ്റാത്ത അവസ്ഥയിലേക്ക് രോഗി എത്തും. ഇത്തരത്തില്പ്രശ്നങ്ങള്അനുഭവിക്കുന്ന പതിനായിരക്കണക്കിന് രോഗികള്ക്കാണ് മരുന്നിന്റെ കണ്ടുപിടുത്തംമൂലം ഗുണം ലഭിക്കാന്പോകുന്നത്.

No comments:

Post a Comment