പുരുഷ ലൈംഗികാവയവങ്ങളിലുള്‍പ്പെട്ട പ്രോസ്റ്റേസ്റ്റ് ഗ്രന്ഥി, സംയോജിതകലകളും പേശികളും ചേര്‍ന്നു രൂപംപ്രാപിച്ചിട്ടുള്ളതാണ്. പുരുഷന്മാരില്‍ മാത്രം കാണപ്പെടുന്നതുകൊണ്ടാകാം അതിനു 'പൗരുഷഗ്രന്ഥി' എന്ന പേരും ഉണ്ട്. ലൈംഗികപ്രജനനവുമായി ബന്ധപ്പെട്ട ധര്‍മമാണിതിനുള്ളത്. പുരുഷബീജത്തിനു പോഷണം നല്‍കുകയും യോനീനാളത്തില്‍ ഉണ്ടായേക്കാവുന്ന അമ്ലത്തെ നശിപ്പിച്ച് പുരുഷബീജത്തിനു സുരക്ഷിതമായി അണ്ഡത്തോട് സംയോജിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുകയുമാണ് ഇതിന്റെ മുഖ്യധര്‍മം. നേര്‍ത്ത പാല്‍നിറത്തിലുള്ള ക്ഷാരസ്വഭാവത്തോടു കൂടിയ 'ശുക്ലവസ്തു' എന്ന ദ്രാവകം ഇതിലേക്കായി പ്രോസ്റ്റേസ്റ്റ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നു. ബീജങ്ങളുടെ ചലനശേഷി കൂട്ടാനും മൂത്രനാളിയെ വഴുവഴുപ്പുള്ളതാക്കി അണുബാധ തടയാനും ഇതു പ്രയോജനപ്പെടും.
പൗരുഷഗ്രന്ഥി വീക്കം (Prostatitis), പൗരുഷഗ്രന്ഥിയിലെ അര്‍ബുദം (Prosate Cancer) എന്നീ രണ്ട് രോഗങ്ങളാണു പ്രധാനമായും ഈ അവയവത്തെ ബാധിച്ചുകാണുന്നത്. പൗരുഷഗ്രന്ഥി വീക്കം എന്നത് ഈ അവയവത്തിനുണ്ടാകുന്ന നീര്‍ക്കെട്ടിനെ സൂചിപ്പിക്കുന്നു. ഇതു അണുബാധ നിമിത്തവും അല്ലാതെയും സംഭവിക്കാം. അണുബാധ നിമിത്തമല്ലാതെ ഉണ്ടാകുന്ന വീക്കം രണ്ടുതരം ഉണ്ട്. കന്‍ജസ്റ്റീവ് പ്രോസ്റ്റേറ്റൈറ്റിസ് (Congestive Prostatitics) എന്നും പ്രോസ്റ്റോറ്റോ ഡൈനിയ (Prostato Dynia) എന്നും. ശുക്ലത്തിലെത്തപ്പെടേണ്ട പാല്‍നിറത്തിലുള്ള ശുക്ല വസ്തു എന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിസ്രാവം പുറത്തേക്കു ശ്രവിക്കാതെ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുള്ളില്‍ത്തന്നെ കെട്ടിനില്‍ക്കുന്നതാണ് 'കണ്‍ജസ്റ്റീവ് പ്രോസ്റ്റേറ്റൈറ്റിസ്'. ഭഗാസ്ഥികളില്‍ (Pelvic Bone)നിന്നോ ഭഗപേശികളില്‍ നിന്നോ വേദന ഉദ്ഭവിച്ച് അസഹനീയമായിതീരുന്ന അവസ്ഥയാണ് 'പ്രോസ്റ്റോസ്റ്റോഡൈനിയ'. മലാശയത്തിനുണ്ടാകുന്ന രോഗങ്ങളില്‍നിന്നും ഇതു സംഭവിക്കാം.
'ബിനൈന്‍ പ്രോസ്റ്റോസ്റ്റിക് ഹൈപ്പര്‍ പ്ലാസീയ' (Benign Prostatic Hyperplasia) എന്ന അവസ്ഥ അര്‍ബുദവുമായി ബന്ധമില്ലാത്ത പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കമാണ്. ഈ രോഗം 43 ശതമാനവും 60 വയസ്സിന് മുകളിലുള്ള പ്രായക്കാരിലാണ് കണ്ടുവരുന്നത്. ദീര്‍ഘായുസ്സോടെയിരിക്കുന്നവരില്‍ ഏറിയപങ്കിലും ഈ രോഗം ബാധിക്കുന്നുണ്ടെന്ന് ഇതുസംബന്ധിച്ച ചില സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടാകാം 'വൃദ്ധരുടെ രോഗം' എന്ന് ഇതിനെ പറയുന്നത്.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദത്തിന്റെ പ്രാരംഭദശയില്‍ പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രത്യക്ഷപ്പെട്ടു എന്നുവരില്ല. വളരെ പതുക്കെ മാത്രം പുരോഗതി പ്രാപിക്കുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. ഇത്തരം അര്‍ബുദം ബാധിക്കുവാനുള്ള കാരണം ഇനിയും വ്യക്തമായി മനസ്സിലാക്കപ്പെട്ടിട്ടില്ല. പാരമ്പര്യത്തിനു ഇതുമായി അഭേദ്യമായ ബന്ധം ഉണ്ട്. അച്ഛനും സഹോദരനും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിച്ചിട്ടുണ്ടെങ്കില്‍, രോഗബാധക്കുള്ള സാധ്യത രണ്ടിരട്ടിയാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ അമ്പതു വയസ്സു കഴിയുന്നതോടെ വേഗത്തില്‍ പുരോഗതി പ്രാപിക്കാന്‍ തുടങ്ങും. ഏതാണ്ട് അറുപത് ശതമാനം ഇത്തരം അര്‍ബുദങ്ങളും അറുപത് വയസ്സിന് ശേഷമാണ് കണ്ടെത്താനാകുന്നത്.
പ്രോസ്റ്റേറ്റ് ഗ്രന്ഥി ക്രമാതീതമായി വലുതാകുകയും ഉറപ്പുള്ളതായിത്തീരുകയും ചെയ്താല്‍ മൂത്രവിരേചന പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന 'മൂത്രഗ്രന്ഥി' (Prostatitis)എന്ന രോഗമാണെന്ന് ആയുര്‍വേദാചാര്യന്മാര്‍ പറയുന്നു. മൂത്രാശയമുഖത്തിന്റെ അധോഭാഗത്ത് അശ്മരിക്കു തുല്യമായി വേദനയോടെ ഗ്രന്ഥിക്കുണ്ടാകുന്ന വീക്കമാണ് 'മൂത്രഗ്രന്ഥി' എന്നാണ് ആയുര്‍വേദത്തിലെ വിവരണം.
മൂത്രസ്രവണം സംബന്ധിച്ച ബുദ്ധിമുട്ടുകളും വേദനയുമാണു മൂത്രഗ്രന്ഥി അഥവാ പൗരുഷ ഗ്രന്ഥി വീക്കത്തിലെ മുഖ്യ ലക്ഷണങ്ങള്‍. പ്രത്യേകിച്ചും രാത്രിയിലായിരിക്കും ഈ പ്രയാസങ്ങള്‍ കൂടുതലായനുഭവപ്പെടുക. മൂത്രം ഒഴിക്കുന്ന സമയത്ത് വേദനയും നീറ്റലും അനുഭവപ്പെടും. മൂത്രം ഒഴിച്ചുതുടങ്ങാന്‍തന്നെ രോഗി ഏറെ ആയാസപ്പെടേണ്ടിവരും. ഒരിക്കല്‍ ഒഴിച്ചുതുടങ്ങിയാല്‍ നിര്‍ത്താന്‍ പ്രയാസമാകും. പനിയും കുളിരും നടുവിനും തുടകളുടെ ഊര്‍ധ ഭാഗത്തും വേദനയും ഉണ്ടാകും. ലിംഗത്തിലൂടെ തെളിവെള്ളംപോലെയോ ഇളം ചുവപ്പു നിറത്തോടുകൂടിയോ രക്തംതന്നെയോ സ്രവിച്ചേക്കാം. മൂത്രസഞ്ചിയില്‍ മൂത്രം കെട്ടിക്കിടക്കുന്ന അവസ്ഥയും അണുബാധയും ഉണ്ടാകാം. മൂത്രം സ്രവിച്ചുപോകുന്നതിന്റെ വേഗം മന്ദഗതിയിലാകും. ദൂരേക്ക് മൂത്രം പോകാതെ വസ്ത്രങ്ങളിലേക്കു വീഴാം. മൂത്രം ഒഴിക്കാന്‍ തോന്നിയാല്‍ പിന്നെ പിടിച്ചുനിര്‍ത്താന്‍ കഴിയാതെ ടോയ്‌ലറ്റിനു പുറത്തുതന്നെ മൂത്രസ്രവണം സംഭവിക്കാം. ആഹാരത്തോട് താത്പര്യക്കുറവുണ്ടാകും. രോഗം പഴകുന്തോറും വൃക്കത്തകരാറും പ്രോസ്റ്റേറ്റ് ക്യാന്‍സറും ബാധിക്കാനുള്ള സാധ്യത കൂടുന്നു.
മൂത്രസ്രവണസംബന്ധമായ അസ്വസ്ഥകളോടെ ആരംഭിക്കുന്ന ഈ രോഗം വാര്‍ധക്യത്തിലെ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുകയും മൂത്രനാളിയില്‍ സമ്മര്‍ദംചെലുത്തി സുഗമമായ മൂത്രപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുമ്പോള്‍ രോഗമായിത്തീരുകയും ചെയ്യും. ഇതു ലൈംഗിക കാര്യക്ഷമതയേയും പ്രത്യുല്പാദന ശേഷിയേയും പ്രതികൂലമായി ബാധിക്കും.
മലമൂത്ര വിസര്‍ജനം യഥാസമയം നിര്‍വഹിക്കാതെ തടഞ്ഞുവക്കുകയോ ബലാല്ക്കാരമായി പുറപ്പെടുവിക്കുകയോ ചെയ്യുക, തുടര്‍ച്ചയായ ഉപവാസം, അമിതാധ്വാനം, അധികമായ ലൈംഗികവേഴ്ച, മദ്യം-മാംസം-പുകവലി ഇവയുടെ അമിതോപയോഗം, കയ്പും ചവര്‍പ്പും രസങ്ങളുള്ള ഭക്ഷണപാനീയങ്ങളുടെ സ്ഥിരമായ ഉപയോഗം, കൊഴുപ്പേറിയ ഭക്ഷ്യവസ്തുക്കള്‍, അമിതവണ്ണം, വ്യായാമമില്ലായ്മ എന്നിവ പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കത്തിനു കാരണമാകും. പച്ചക്കറികളും പഴവര്‍ഗങ്ങളും വളരെ കുറച്ചുമാത്രം ഉപയോഗപ്പെടുത്തുന്നവരില്‍ ഈ രോഗം കൂടുതലായി ബാധിച്ചുകാണുന്നുണ്ട്. കൊഴുപ്പ് കൂടുതലായടങ്ങിയ ഭക്ഷ്യവസ്തുക്കളും മസാലയും എരിവും അമിതമായുപയോഗപ്പെടുത്തുന്നവരിലും പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കത്തിനു സാധ്യത കൂടുതലാണ്.
ശരീരത്തിലെ ചില ഹോര്‍മോണുകള്‍ പ്രത്യേകിച്ച് ആന്‍ഡ്രോജന്റെ (Androgen) അളവ് വര്‍ധിക്കുന്നത് പൗരുഷഗ്രന്ഥിയിലെ ക്യാന്‍സറിനു കാരണമാകുന്നു.

No comments:
Post a Comment