Tuesday, April 3, 2012

ഈന്തപ്പഴം കഴിക്കൂ കൊളസ്ട്രോള്‍ കുറയ്ക്കൂ

ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒരു പഴമാണ് ഈന്തപ്പഴം. ഊര്‍ജത്തിന്റെ ഒരു വന്‍ കലവറ തന്നെയാണത് . ദിവസവും ഓരോ ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യകാരമായ ജീവിതത്തിനു വളരെ സഹായകമാണ്. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പ്രധാന പോഷകം അന്നജമാണ്‌ . അത് കൂടാതെ വിറ്റാമിനുകള്‍, ധാതു ലവണങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ധാരുകള്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല ഈന്തപ്പഴം കഴിക്കുന്നത്‌ വഴി വയറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങള്‍, കാന്‍സര്‍ എന്നിവയെ അകറ്റി നിര്‍ത്താനാവും .കൂടാതെ മെലിഞ്ഞിരിക്കുന്നവര്‍ക്ക് വണ്ണം വെക്കുവാനും ലൈംഗീക ശേഷി വര്‍ദ്ധിപ്പിക്കാനുമൊക്കെ ഈന്തപ്പഴം ഉപയോഗിക്കുക വഴി സാധിക്കും. ഈന്തപ്പഴം വേഗത്തില്‍ ദഹിക്കുന്നതിനാല്‍ ഇതിലുള്ള പോഷകാംശങ്ങള്‍ ശരീരത്തിന് എളുപ്പം ലഭ്യമാകുകയും ചെയ്യും .

No comments:

Post a Comment