പതിവായുള്ള പരിശോധനകള്‍ നടത്തി ഡോക്‌ടറെ കാണിച്ച് ചികില്‍സ തേടുന്നത് എത്രത്തോളം ബുദ്ധിമുട്ടേറിയതാണ്. മിക്കപ്പോഴും ഡോക്‌ടറെ കാണണമെങ്കില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരും. അത്തരം ബുദ്ധിമുട്ടുകളോട് ഇനി ഗുഡ് ബൈ പറയാം. പ്രശസ്‌ത ഇലക്‌ട്രോണിക് നിര്‍മ്മാതാക്കളായസോണി പുറത്തിറക്കുന്ന ഹെല്‍ത്ത് ഡിവൈസ്‌അധികം വൈകാതെ വിപണിയിലെത്തുന്നു.
മറ്റ് ലാബ് പരിശോധനകളെ അപേക്ഷിച്ച് കൂടുതല്‍ കൃത്യവും ആധികാരികവുമായ പരിശോധനാ ഫലമാണ് സോണി ഹെല്‍ത്ത് ഡിവൈസിന്റെ മുഖ്യ സവിശേഷത. രണ്ടുവര്‍ഷം മുമ്പ് വികസിപ്പിച്ചെടുത്ത ഹെല്‍ത്ത് ഡിവൈസ് 2010ലാണ് പേറ്റന്റ് അവകാശത്തിനായി അപേക്ഷിച്ചത്.
രക്‌തത്തിലെ പഞ്ചസാരയുടെ അളവ്, രക്‌തസമ്മര്‍ദ്ദം, ഹൃദയസ്‌പന്ദനം, ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവ കണക്കാക്കാന്‍ സോണി ഹെല്‍ത്ത് ഡിവൈസിന് സാധിക്കും. ഒരു വാച്ച് പോലെ കൈയില്‍ കെട്ടാവുന്ന ഉപകരണമാണിത്. കൈയില്‍ കെട്ടിയാല്‍ നിങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സെറ്റ്‌ടോപ്പ് ബോക്‌സുള്ള ടിവിയിലേക്കോ, ഇന്റര്‍നെറ്റുള്ള കംപ്യൂട്ടറിലേക്കോ മാറ്റാന്‍ സാധിക്കും. ഇതുവഴി പരിശോധനാ റിപ്പോര്‍ട്ട് ഡോക്‌ടര്‍ക്ക് കൈമാറാന്‍ സാധിക്കും. കൂടാതെ പഴയ പരിശോധനാ റിപ്പോര്‍ട്ടുകളുമായി പുതിയത് താരതമ്യം നടത്താനും ഈ ഉപകരണം നിങ്ങളെ സഹായിക്കും. പ്രായമേറിയവര്‍ക്കാണ് ഈ ഉപകരണം ഏറെ പ്രയോജനപ്പെടുക. സോണി ഹെല്‍ത്ത് ഡിവൈസ് ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യസ്ഥിതിയില്‍ അപകടകരമായ എന്തെങ്കിലുമുണ്ടെങ്കില്‍ മാത്രം ഡോക്‌ടറുടെ സേവനം തേടിയാല്‍ മതിയാകും.
അധികം വൈകാതെ വിപണിയിലെത്തുന്ന സോണി ഹെല്‍ത്ത് ഡിവൈസ് ലോകത്താകമാനമായി ലക്ഷകണക്കിന് പേര്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇതിന്റെ വില സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
No comments:
Post a Comment