ചെറിയ അസുഖങ്ങള്‍ക്കുപോലും മരുന്ന് 'ഓവര്‍ഡോസ്' കഴിക്കുന്നത് മലയാളിയുടെ ശീലമായിരിക്കുന്നു. നമ്മുടെ അടുക്കളയിലും അടുക്കളത്തോട്ടത്തിലുമുള്ള പല ആഹാരവസ്തുക്കളും ഉത്തമ ഔഷധങ്ങളാണെന്ന് നാം അറിയുന്നില്ല. ഇതാ പരീക്ഷിച്ചുനോക്കൂ. പുളിച്ചുതികട്ടലോ വായുകോപമോ അനുഭവപ്പെടുന്നുവോ? ഭക്ഷണത്തിനുശേഷം ഒരു ടീസ്പൂണ്‍ പെരുഞ്ചീരകം വായിലിട്ട് സാവകാശം ചവച്ചരയ്ക്കുക. ഇതിന് മടിയുണ്ടെങ്കില്‍ കുടിക്കാനുള്ള വെള്ളം തിളപ്പിക്കുമ്പോള്‍ അതില്‍ ജീരകം ഇടുക. ജീരകവെള്ളം കുടിയ്ക്കുന്നത് പതിവാക്കുക.
തുളസി ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ്. തുളസിയില ചവച്ചുതിന്നാല്‍ ദഹനപ്രക്രിയ എളുപ്പമാകും. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ ചായ ഉണ്ടാക്കിക്കുടിച്ചാല്‍ ഛര്‍ദ്ദി ഒഴിവാക്കാം. തുളസിയില നീരില്‍ തേന്‍ ചാലിച്ച് ദിവസം രണ്ടുനേരവും കഴിച്ചാല്‍ ചുമയും ദലദോഷവും കുറയും. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍കൊണ്ടാല്‍ തൊണ്ടവേദന ശമിക്കും.
ഛര്‍ദ്ദി നിര്‍ത്താന്‍ കൊത്തമല്ലി കുതിര്‍ത്ത വെള്ളം നിശ്ചിത ഇടവേളകളില്‍ കുടിക്കുക. കണ്ണില്‍ ദീനം വന്നാല്‍ മല്ലിയിട്ട് തിളപ്പിച്ച് തണുപ്പിച്ച വെള്ളത്തില്‍ പഞ്ഞിമുക്കി ഇടക്കിടെ കണ്ണുകള്‍ തുടയ്ക്കുക. രോഗം വേഗം ഭേദപ്പെടും. ആര്‍ത്തവ രക്തത്തിന്റെ അമിതസ്രവം ഒഴിവാക്കാന്‍ കൊത്തമല്ലി പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. പുളിച്ചു തികട്ടല്‍ ഒഴിവാക്കാനും മല്ലിയുടെ ഉപയോഗം ഉപകരിക്കും.
കായം ദഹനസംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. പുളിച്ചു തികട്ടലോ വായുകോപമോ ഉണ്ടെങ്കില്‍ ഭക്ഷണത്തിനുശേഷം മോരില്‍ ഒരല്പം കായം കലക്കി കുടിച്ചാല്‍ മതി വിഷമം മാറും. ഭക്ഷണം എളുപ്പം ദഹിക്കാനും ഇതുപകരിക്കും. ഭക്ഷണം അധികം കഴിച്ചതുമൂലമോ ദഹനക്കേടുമൂലമോ വയറുവേദന അനുഭവപ്പെടുന്നുവെങ്കില്‍ മോരില്‍ കായം ചാലിച്ച ലേപനം അലപം പൊക്കിളിലും പൊക്കിളിനു ചുറ്റിലും പുരട്ടിയാല്‍ വേദന വേഗം ശമിക്കും. പല്ല് വേദന അനുഭവപ്പെടുമ്പോള്‍ ഒരു നുള്ള് കായം വേദനിക്കുന്ന ഭാഗത്ത് വെച്ചാല്‍ വേദന ശമിക്കും.
വായുകോപവും പുളിച്ചു തികട്ടലും
ഇല്ലതാക്കാന്‍ ഉത്തമമാണ് ഏലക്ക. ചായയില്‍ ഏലക്കാ ഇട്ട് നിത്യവും ഏലക്ക ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഏലക്കാ വായിലിട്ട് ചവച്ചാല്‍ വായ്‌നാറ്റവും ഇല്ലാതാക്കാം. രണ്ടുനുള്ള് കറുവപ്പട്ട പൊടിച്ചതും ഒരു ടീസ്പൂണ്‍ തേനും കാല്‍ടീസ്പൂണ്‍ കുരുമുളകും രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരും കൂട്ടിക്കലര്‍ത്തി കഴിച്ചാല്‍ ജലദോഷം കുറയും. ഛര്‍ദ്ദി, വയറുവേദന എന്നിവയ്ക്ക് കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം ഉത്തമ ഔഷധമാണ്. ഒരു തണ്ട് വായിലിട്ട് ചവച്ചാല്‍ വായിലെ ദുര്‍ഗന്ധം ഇല്ലാതാക്കുകയും ചെയ്യാം. ചുമയുള്ളപ്പോള്‍ തൊണ്ടയിലെ അസ്വാസ്ഥ്യം കുറയ്ക്കാന്‍ ഒരു കരയാമ്പൂ വായിലിട്ട് ചവച്ച് വെള്ളം ഇറക്കിക്കൊണ്ടിരിക്കുക. തൊണ്ടിയില്‍ അണുബാധ ഉണ്ടെങ്കില്‍ കരയാമ്പൂ ഇട്ട് തിളപ്പിച്ച വെള്ളം ഇടക്കിടെ കവിള്‍ക്കൊള്ളുന്നതും നല്ലതാണ്. അണുനാശിനിയുടെ ഗുണം ഉണ്ട് കരയാമ്പൂവിന്. പല്ലുവേദന അനുഭവപ്പെടുന്നിടത്ത് കരയാമ്പൂ വെച്ച് കടിച്ചുപിടിച്ചാല്‍ വേദന പെട്ടെന്ന് ശമിക്കും. ദഹനം എളുപ്പമാക്കാനും ഇതുപകരിക്കും. കരയാമ്പൂ പൊടിച്ചതും ഒരു ടീസ്പൂണ്‍ തേനും രണ്ടുനുള്ള് ഉപ്പും ചേര്‍ന്ന മിശ്രിതം ഇടക്കിടെ രണ്ടുതുള്ളി നാവില്‍ ആക്കിയാല്‍ ഛര്‍ദ്ദി നില്ക്കും.
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വയറുവേദന അനുഭവപ്പെടുന്നുവെങ്കില്‍ ജീരകം ചീനച്ചട്ടിയില്‍ എണ്ണയില്ലാതെ വറുത്ത്, പൊട്ടിക്കഴിഞ്ഞാല്‍ ഒരു കപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച് അര കപ്പായി വറ്റിക്കുക. രണ്ടോ മൂന്നോ തുള്ളി നെയ്യു കൂടി ഇതില്‍ ചേര്‍ത്ത് ഓരോ ഇറക്കായി ഇടയ്ക്ക് കഴിക്കുക. വായു പുറത്തുപോകുകയും വയറുവേദന ശമിക്കുകയും ചെയ്തുവെങ്കില്‍ അസ്വാസ്ഥ്യത്തിന് കാരണം മനസ്സിലാക്കാം.
എന്നിട്ടും വയറുവേദന ശമിക്കുന്നില്ലെങ്കില്‍ ഡോക്ടറെ സമീപിക്കുക. ദഹനക്കേട് ഉള്ളവര്‍ ഭക്ഷണത്തിനുശേഷം രണ്ടുതുള്ള് ജീരകം വായിലിട്ട് ചവച്ചാല്‍ അസ്വാസ്ഥ്യം കുറഞ്ഞതായി അനുഭവപ്പെടും. വയറിളക്കം ഉണ്ടാകുമ്പോള്‍ രാവിലെ വെറും വയറ്റില്‍ ഒരു കപ്പ് വെള്ളത്തില്‍ അര ടീസ്പൂണ്‍ ഉലുവപ്പൊടി കലക്കി കുടിക്കുക. ഉലുവപ്പൊടി മോരില്‍ കലക്കി കുടിച്ചാലും പുളിച്ചു തികട്ടലും ദഹനക്കേടും ശമിക്കും. വയറിന് അസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെങ്കില്‍ ഉലുവപ്പൊടി ഇട്ട വെള്ളം കൊണ്ട് ചായ ഉണ്ടാക്കി കുടിക്കുന്നത് നല്ലതാണ്. വായിലെ ദുര്‍ഗന്ധം ഇല്ലാതാക്കാനും ഇത് ഉപകരിക്കും. ഈ ചായവെള്ളം കവിള്‍കൊണ്ടാല്‍ തൊണ്ടവേദനയും ഇല്ലാതാകും.
വയറുവേദനയും ദഹനസംബന്ധമായ മറ്റ് അസ്വാസ്ഥ്യങ്ങളും ഇല്ലാതാക്കാന്‍ വെളുത്തുള്ളി ഉത്തമമാണ്. രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി തൊലികളഞ്ഞ് അരകപ്പ് വെള്ളത്തിലിട്ട് കുടിച്ചാല്‍ മതി. വെളുത്തുള്ളിയുടെ ഉപയോഗം ദഹനം എളുപ്പമാക്കും, വിരശല്യം ഇല്ലാതാക്കും, ശരീരത്തില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങള്‍ ഇല്ലാതാക്കും. കൊളസ്റ്ററോള്‍ നില കുറയ്ക്കാന്‍ അത്യുത്തമമാണ് വെളുത്തുള്ളി. ചെറിയ രീതിയിലുള്ള വയറിളക്കം ഇല്ലാതാക്കാനും ഇതുപകരിക്കും.
അണുനാശിനിയുടെ ഗുണങ്ങളുള്ളതാണ് മഞ്ഞള്‍. പുളിച്ചു തികട്ടല്‍ ഇല്ലാതാക്കാനും ദഹനം എളുപ്പമാക്കാനും മഞ്ഞളിന്റെ ഉപയോഗം സഹായിക്കുന്നു. മോരില്‍ മഞ്ഞള്‍പ്പൊടിയും ഇട്ട് കാച്ചിക്കുടിച്ചാല്‍ ഏത് വയറിളക്കവും നില്ക്കും. ജലദോഷവും ചുമയും ഇല്ലാതാക്കാന്‍ പാലില്‍ മഞ്ഞള്‍പ്പൊടി ഇട്ട് തിളപ്പിച്ച് കുടിക്കുക. മൂക്കടപ്പുണ്ടെങ്കില്‍ ഒരു മഞ്ഞള്‍ക്കഷ്ണം തീയില്‍ ചുട്ട് അതിന്റെ പുക ഉള്ളിലേക്ക് വലിച്ച് ശ്വസിക്കുക.
ചുമയുണ്ടെങ്കില്‍ അല്പം ഇഞ്ചിനീരും അര ടീസ്പൂണ്‍ നാരങ്ങാനീരും മുക്കാല്‍ ടീസ്പൂണ്‍ തേനും ചേര്‍ത്ത് നാലോ അഞ്ചോ നേരം കാല്‍ടീസ്പൂണ്‍ വീതം കഴിക്കുക.
വയറിളക്കത്തിന് ഇഞ്ചിപ്പൊടിയും ഉപ്പും ഇട്ട മോര് തിളപ്പിച്ചോ തിളപ്പിക്കാതെയോ കഴിക്കാം, പെട്ടെന്ന് ആശ്വാസം ലഭിക്കും. ദഹനത്തിനുള്ള ഔഷധമായാണ് ഇഞ്ചി അറിയപ്പെടുന്നത്. അതുകൊണ്ട് നിത്യവും ഇഞ്ചി കഴിച്ചാല്‍ ദഹനക്കേട്, വായുകോപം, പുളിച്ചുതികട്ടല്‍ എന്നീ അസ്വാസ്ഥ്യങ്ങള്‍ ഇല്ലാതാക്കാം. ചായയില്‍ ഇഞ്ചി ചതച്ചിടാം അല്ലെങ്കില്‍ ഇഞ്ചിപ്പൊടി ഇടാം.
ദഹനസംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ മിക്കതും ഇല്ലാതാക്കാന്‍ കഴിയുന്ന മികച്ച ഔഷധമാണ് കുരുമുളക്. ഭക്ഷണത്തിനുശേഷം നിത്യവും അല്പം മോരില്‍ മൂന്ന് നുള്ള് കുരുമുളക് പൊടി ഇട്ട് കുടിച്ചാല്‍ ദഹനം എളുപ്പമാകും. പുളിച്ചു തികട്ടല്‍ ഇല്ലാതാക്കാനും ഇതുപകരിക്കും. ഒരു ഗ്ലാസ് വെള്ളത്തില്‍ അഞ്ചോ ആറോ മണി കുരുമുളക്, മൂന്ന് അല്ലി വെളുത്തുള്ളി, അര ഇഞ്ച് വലിപ്പമുള്ള ഇഞ്ചി ചതച്ചത് എന്നിവയോടൊപ്പം രണ്ട് അച്ച് ശര്‍ക്കരയും ഇട്ട് കുറുക്കി പകുതിയാക്കി ഇളം ചൂടില്‍ കുറേശ്ശയായി കുടിച്ചാല്‍ ജലദോഷം, ചുമ, തൊണ്ടവേദന എന്നിവ ശമിക്കും.
ദഹനസംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ ശമിപ്പിക്കാന്‍ പുളിയും ഉപയോഗിക്കാം. പുളിച്ചു തികട്ടല്‍ ഇല്ലാതാക്കാനും ദഹനം എളുപ്പത്തിലാക്കാനും രുചി ഉണ്ടാകാനും പുളി നല്ലതാണ്. അല്പം പുളി വെള്ളത്തില്‍ കലക്കി, തക്കാളിയുടെ കൊഴുത്ത നീരും കുരുമുളക് ചതച്ചതും ഒരു ചുകന്ന മുളകും ഉപ്പും ഇട്ട് സൂപ്പ് ആക്കി ചൂടോടെ കഴിച്ചാല്‍ ജലദോഷവും മൂക്കടപ്പും ഇല്ലതാകും.
നേര്‍ത്ത ചൂടുവെള്ളത്തില്‍ ഉപ്പിട്ട് തിളപ്പിച്ച് ഈ വെള്ളം കവിള്‍കൊണ്ടാല്‍ തൊണ്ടവേദനയും അതുമായി ബന്ധപ്പെട്ട അസ്വാസ്ഥ്യങ്ങളും ഇല്ലാതാക്കാം.
വയറുവേദനയും ദഹനസംബന്ധമായ അസുഖങ്ങളും ഇല്ലതാക്കാന്‍ അയമോദകം അഥവാ ഓമം വളരെ നല്ലതാണ്. വായുകോപമോ വയറുവേദനമൂലമുള്ള അസ്വാസ്ഥ്യമോ അനുഭവപ്പെടുമ്പോള്‍ കുറച്ച് അയമോദകം ചീനച്ചട്ടിയിലിട്ട് ചൂടാക്കുക, പൊട്ടിത്തെറിക്കുമ്പോള്‍ വെള്ളമൊഴിച്ച് തിളപ്പിക്കുക. വെള്ളം കുറേ വറ്റിക്കഴിയുമ്പോള്‍ ഉപ്പോ പഞ്ചസാരയോ ഇട്ട് ഇളം ചൂടില്‍ അത് കുടിക്കുക. ഒരു നുള്ള് അയമോദകവും വായിലിട്ട് ചവച്ച് ആ വെള്ളം ഇറക്കിയാലും ദഹനക്കേടോ പുളിച്ചുതികട്ടലോ ഒക്കെ ശമിക്കും. ചുമ ശമിക്കാനും ഇതുപകരിക്കും. അയമോദകം ചതച്ച് അത് മണത്താല്‍ മൂക്കടപ്പ് ഇല്ലാതാകും. അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കവിള്‍കൊണ്ടാല്‍ തൊണ്ടവേദന ശമിക്കും.
തുളസി ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ്. തുളസിയില ചവച്ചുതിന്നാല്‍ ദഹനപ്രക്രിയ എളുപ്പമാകും. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ ചായ ഉണ്ടാക്കിക്കുടിച്ചാല്‍ ഛര്‍ദ്ദി ഒഴിവാക്കാം. തുളസിയില നീരില്‍ തേന്‍ ചാലിച്ച് ദിവസം രണ്ടുനേരവും കഴിച്ചാല്‍ ചുമയും ദലദോഷവും കുറയും. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍കൊണ്ടാല്‍ തൊണ്ടവേദന ശമിക്കും.
ഛര്‍ദ്ദി നിര്‍ത്താന്‍ കൊത്തമല്ലി കുതിര്‍ത്ത വെള്ളം നിശ്ചിത ഇടവേളകളില്‍ കുടിക്കുക. കണ്ണില്‍ ദീനം വന്നാല്‍ മല്ലിയിട്ട് തിളപ്പിച്ച് തണുപ്പിച്ച വെള്ളത്തില്‍ പഞ്ഞിമുക്കി ഇടക്കിടെ കണ്ണുകള്‍ തുടയ്ക്കുക. രോഗം വേഗം ഭേദപ്പെടും. ആര്‍ത്തവ രക്തത്തിന്റെ അമിതസ്രവം ഒഴിവാക്കാന്‍ കൊത്തമല്ലി പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. പുളിച്ചു തികട്ടല്‍ ഒഴിവാക്കാനും മല്ലിയുടെ ഉപയോഗം ഉപകരിക്കും.
കായം ദഹനസംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. പുളിച്ചു തികട്ടലോ വായുകോപമോ ഉണ്ടെങ്കില്‍ ഭക്ഷണത്തിനുശേഷം മോരില്‍ ഒരല്പം കായം കലക്കി കുടിച്ചാല്‍ മതി വിഷമം മാറും. ഭക്ഷണം എളുപ്പം ദഹിക്കാനും ഇതുപകരിക്കും. ഭക്ഷണം അധികം കഴിച്ചതുമൂലമോ ദഹനക്കേടുമൂലമോ വയറുവേദന അനുഭവപ്പെടുന്നുവെങ്കില്‍ മോരില്‍ കായം ചാലിച്ച ലേപനം അലപം പൊക്കിളിലും പൊക്കിളിനു ചുറ്റിലും പുരട്ടിയാല്‍ വേദന വേഗം ശമിക്കും. പല്ല് വേദന അനുഭവപ്പെടുമ്പോള്‍ ഒരു നുള്ള് കായം വേദനിക്കുന്ന ഭാഗത്ത് വെച്ചാല്‍ വേദന ശമിക്കും.
വായുകോപവും പുളിച്ചു തികട്ടലും
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വയറുവേദന അനുഭവപ്പെടുന്നുവെങ്കില്‍ ജീരകം ചീനച്ചട്ടിയില്‍ എണ്ണയില്ലാതെ വറുത്ത്, പൊട്ടിക്കഴിഞ്ഞാല്‍ ഒരു കപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച് അര കപ്പായി വറ്റിക്കുക. രണ്ടോ മൂന്നോ തുള്ളി നെയ്യു കൂടി ഇതില്‍ ചേര്‍ത്ത് ഓരോ ഇറക്കായി ഇടയ്ക്ക് കഴിക്കുക. വായു പുറത്തുപോകുകയും വയറുവേദന ശമിക്കുകയും ചെയ്തുവെങ്കില്‍ അസ്വാസ്ഥ്യത്തിന് കാരണം മനസ്സിലാക്കാം.
വയറുവേദനയും ദഹനസംബന്ധമായ മറ്റ് അസ്വാസ്ഥ്യങ്ങളും ഇല്ലാതാക്കാന്‍ വെളുത്തുള്ളി ഉത്തമമാണ്. രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി തൊലികളഞ്ഞ് അരകപ്പ് വെള്ളത്തിലിട്ട് കുടിച്ചാല്‍ മതി. വെളുത്തുള്ളിയുടെ ഉപയോഗം ദഹനം എളുപ്പമാക്കും, വിരശല്യം ഇല്ലാതാക്കും, ശരീരത്തില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങള്‍ ഇല്ലാതാക്കും. കൊളസ്റ്ററോള്‍ നില കുറയ്ക്കാന്‍ അത്യുത്തമമാണ് വെളുത്തുള്ളി. ചെറിയ രീതിയിലുള്ള വയറിളക്കം ഇല്ലാതാക്കാനും ഇതുപകരിക്കും.
അണുനാശിനിയുടെ ഗുണങ്ങളുള്ളതാണ് മഞ്ഞള്‍. പുളിച്ചു തികട്ടല്‍ ഇല്ലാതാക്കാനും ദഹനം എളുപ്പമാക്കാനും മഞ്ഞളിന്റെ ഉപയോഗം സഹായിക്കുന്നു. മോരില്‍ മഞ്ഞള്‍പ്പൊടിയും ഇട്ട് കാച്ചിക്കുടിച്ചാല്‍ ഏത് വയറിളക്കവും നില്ക്കും. ജലദോഷവും ചുമയും ഇല്ലാതാക്കാന്‍ പാലില്‍ മഞ്ഞള്‍പ്പൊടി ഇട്ട് തിളപ്പിച്ച് കുടിക്കുക. മൂക്കടപ്പുണ്ടെങ്കില്‍ ഒരു മഞ്ഞള്‍ക്കഷ്ണം തീയില്‍ ചുട്ട് അതിന്റെ പുക ഉള്ളിലേക്ക് വലിച്ച് ശ്വസിക്കുക.
ചുമയുണ്ടെങ്കില്‍ അല്പം ഇഞ്ചിനീരും അര ടീസ്പൂണ്‍ നാരങ്ങാനീരും മുക്കാല്‍ ടീസ്പൂണ്‍ തേനും ചേര്‍ത്ത് നാലോ അഞ്ചോ നേരം കാല്‍ടീസ്പൂണ്‍ വീതം കഴിക്കുക.
വയറിളക്കത്തിന് ഇഞ്ചിപ്പൊടിയും ഉപ്പും ഇട്ട മോര് തിളപ്പിച്ചോ തിളപ്പിക്കാതെയോ കഴിക്കാം, പെട്ടെന്ന് ആശ്വാസം ലഭിക്കും. ദഹനത്തിനുള്ള ഔഷധമായാണ് ഇഞ്ചി അറിയപ്പെടുന്നത്. അതുകൊണ്ട് നിത്യവും ഇഞ്ചി കഴിച്ചാല്‍ ദഹനക്കേട്, വായുകോപം, പുളിച്ചുതികട്ടല്‍ എന്നീ അസ്വാസ്ഥ്യങ്ങള്‍ ഇല്ലാതാക്കാം. ചായയില്‍ ഇഞ്ചി ചതച്ചിടാം അല്ലെങ്കില്‍ ഇഞ്ചിപ്പൊടി ഇടാം.
ദഹനസംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ മിക്കതും ഇല്ലാതാക്കാന്‍ കഴിയുന്ന മികച്ച ഔഷധമാണ് കുരുമുളക്. ഭക്ഷണത്തിനുശേഷം നിത്യവും അല്പം മോരില്‍ മൂന്ന് നുള്ള് കുരുമുളക് പൊടി ഇട്ട് കുടിച്ചാല്‍ ദഹനം എളുപ്പമാകും. പുളിച്ചു തികട്ടല്‍ ഇല്ലാതാക്കാനും ഇതുപകരിക്കും. ഒരു ഗ്ലാസ് വെള്ളത്തില്‍ അഞ്ചോ ആറോ മണി കുരുമുളക്, മൂന്ന് അല്ലി വെളുത്തുള്ളി, അര ഇഞ്ച് വലിപ്പമുള്ള ഇഞ്ചി ചതച്ചത് എന്നിവയോടൊപ്പം രണ്ട് അച്ച് ശര്‍ക്കരയും ഇട്ട് കുറുക്കി പകുതിയാക്കി ഇളം ചൂടില്‍ കുറേശ്ശയായി കുടിച്ചാല്‍ ജലദോഷം, ചുമ, തൊണ്ടവേദന എന്നിവ ശമിക്കും.
ദഹനസംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ ശമിപ്പിക്കാന്‍ പുളിയും ഉപയോഗിക്കാം. പുളിച്ചു തികട്ടല്‍ ഇല്ലാതാക്കാനും ദഹനം എളുപ്പത്തിലാക്കാനും രുചി ഉണ്ടാകാനും പുളി നല്ലതാണ്. അല്പം പുളി വെള്ളത്തില്‍ കലക്കി, തക്കാളിയുടെ കൊഴുത്ത നീരും കുരുമുളക് ചതച്ചതും ഒരു ചുകന്ന മുളകും ഉപ്പും ഇട്ട് സൂപ്പ് ആക്കി ചൂടോടെ കഴിച്ചാല്‍ ജലദോഷവും മൂക്കടപ്പും ഇല്ലതാകും.
നേര്‍ത്ത ചൂടുവെള്ളത്തില്‍ ഉപ്പിട്ട് തിളപ്പിച്ച് ഈ വെള്ളം കവിള്‍കൊണ്ടാല്‍ തൊണ്ടവേദനയും അതുമായി ബന്ധപ്പെട്ട അസ്വാസ്ഥ്യങ്ങളും ഇല്ലാതാക്കാം.
വയറുവേദനയും ദഹനസംബന്ധമായ അസുഖങ്ങളും ഇല്ലതാക്കാന്‍ അയമോദകം അഥവാ ഓമം വളരെ നല്ലതാണ്. വായുകോപമോ വയറുവേദനമൂലമുള്ള അസ്വാസ്ഥ്യമോ അനുഭവപ്പെടുമ്പോള്‍ കുറച്ച് അയമോദകം ചീനച്ചട്ടിയിലിട്ട് ചൂടാക്കുക, പൊട്ടിത്തെറിക്കുമ്പോള്‍ വെള്ളമൊഴിച്ച് തിളപ്പിക്കുക. വെള്ളം കുറേ വറ്റിക്കഴിയുമ്പോള്‍ ഉപ്പോ പഞ്ചസാരയോ ഇട്ട് ഇളം ചൂടില്‍ അത് കുടിക്കുക. ഒരു നുള്ള് അയമോദകവും വായിലിട്ട് ചവച്ച് ആ വെള്ളം ഇറക്കിയാലും ദഹനക്കേടോ പുളിച്ചുതികട്ടലോ ഒക്കെ ശമിക്കും. ചുമ ശമിക്കാനും ഇതുപകരിക്കും. അയമോദകം ചതച്ച് അത് മണത്താല്‍ മൂക്കടപ്പ് ഇല്ലാതാകും. അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കവിള്‍കൊണ്ടാല്‍ തൊണ്ടവേദന ശമിക്കും.
No comments:
Post a Comment