Saturday, April 21, 2012

പ്രൊഫഷണല്‍ സ്‌ട്രെസ് കുറയ്ക്കാം


ഇന്നത്തെ പ്രൊഫഷണലുകള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് സ്‌ട്രെസും ടെന്‍ഷനും. ജോലി കൃത്യസമയത്ത് ചെയ്തു തീര്‍ക്കാനുള്ള സമ്മര്‍ദവും ഇതിനു വേണ്ടി എടുക്കേണ്ടി വരുന്ന അധ്വാനവും പലരുടേയും ആരോഗ്യത്തെയും ജീവിതരീതിയേയും ദോഷകരമായി ബാധിക്കുന്നുണ്ട്. മരുന്നു കഴിച്ചതു കൊണ്ടോ ചികിത്സ തേടിയതു കൊണ്ടോ കാര്യമായ പ്രയോജനമുണ്ടായെന്നു വരില്ല. ഇവര്‍ക്ക് തനിയെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗങ്ങളുണ്ട്.

വ്യായാമത്തോടെ ഒരു ദിവസമാരംഭിക്കുക. സമയമില്ലെന്ന ന്യായം ഇക്കാര്യത്തില്‍ പറയാതിരിക്കുക. വ്യായാമം ചെയ്താല്‍ ക്ഷീണം തോന്നുമെന്നു ചിലരെങ്കിലും പറയാറുണ്ട്. എന്നാല്‍ വ്യായാമം അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ അളവ് കൂട്ടുകയും ദിവസം മുഴുവനുമുള്ള ഊര്‍ദം നല്‍കുകയുമാണ് ചെയ്യുന്നത്. 

നേരത്തെ കിടക്കുന്നതും ഉണര്‍ന്നെഴുന്നേല്‍ക്കുന്നതും ശീലമാക്കുക. നേരത്തെ ഉണരാന്‍ മടി തോന്നുമെങ്കിലും ഈ ശീലം കൂടുതല്‍ ഉന്മേഷം നല്‍കുന്ന ഒന്നാണ്. അല്‍പം നേരത്തെ ഉണര്‍ന്നാല്‍ തിരക്കു പിടിക്കാതെ ദിനചര്യകളും ജോലികളും ചെയ്യുകയുമാവാം.

ശ്വസനവ്യായാമങ്ങള്‍ സ്‌ട്രെസ് കുറയ്ക്കാന്‍ ചെയ്യുന്ന ഗുണം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. ജോലി ചെയ്യുന്നതിനിടയിലും ഇവ ചെയ്യാമെന്നുള്ളതാണ് ഗുണം. ദീര്‍ഘശ്വാസം വലിക്കുകയും നിശ്വസിക്കുകയും ചെയ്യുന്നത് ഏറ്റവും ലളിതമായ ഒരു ശ്വസനവ്യായാമമാണ്. ഇത് എവിടെ ഇരുന്നു വേണമെങ്കിലും ചെയ്യാവുന്നതേയുള്ളൂ. 

പാട്ടു കേള്‍ക്കുന്നത് ടെന്‍ഷനും സ്‌ട്രെസും ഒഴിവാക്കാന്‍ വളറെ നല്ലൊരു മാര്‍ഗമാണ്. യാത്ര ചെയ്യുമ്പോഴും അമിതശ്രദ്ധ വേണ്ടാത്ത ജോലികള്‍ ചെയ്യുമ്പോഴും പാട്ടു കേള്‍ക്കാം.
തനിയെ പാചകം ചെയ്ത് കഴിയ്ക്കുന്നത് സ്‌ട്രെസ് കുറയ്ക്കാനുള്ള ഒരു മാര്‍ഗമാണ്. ഇഷ്ടത്തോടെ പാചകം ചെയ്യുകയും സന്തോഷത്തോടെ കഴിയ്ക്കുകയും ചെയ്യുക.

മറ്റുള്ളവരെ സ്‌നേഹിക്കാന്‍ പഠിക്കുക. അത് സുഹൃത്തുക്കളായാലും ബന്ധുക്കളായാലും. നല്ല ചിന്തകളും നല്ല മനസും സന്തോഷം നല്‍കും. ദേഷ്യവും വിരോധവും നമ്മുടെ തന്നെ ടെന്‍ഷന്‍ കൂട്ടുകയും മനസു ചീത്തയാക്കുകയുമാണ് ചെയ്യുക. വീട്ടിലുള്ളവരോട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും മനസു തുറന്ന് സംസംരിക്കുകയും ചെയ്യുക. ഇത് ജോലിസ്‌ട്രെസ് അകറ്റാനും സഹായിക്കും.

No comments:

Post a Comment