എന്തിനെയും സധീരം നേരിടുക
കരുതി ഇരിക്കുക. ഇത് പലരും ചെയ്യാറില്ല. അതുകൊണ്ടുതന്നെ ''ഒരിക്കലും പ്രതീക്ഷിക്കാത്ത'' എന്തെങ്കിലും സംഭവിക്കുമ്പോള്‍ മിക്കവരും നിര്‍വ്വീര്യരാകുന്നു. പിന്നെ അതോര്‍ത്ത് വിഷമിക്കുന്നു, സമയവും, ശക്തിയും പാഴാകുന്നു, അതില്‍ത്തന്നെ മനസ്സ് ചുറ്റിത്തിരിയുന്നു.
എപ്പോഴും അകലേക്ക് നോക്കുക, മുന്നോട്ട് നോക്കുക, ഉയരങ്ങളിലേക്ക് നോക്കുക ജീവിതത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. ചലനാത്മകമായ ജീവിതത്തിന്റെ മുഖമുദ്രയാണ് മാറ്റങ്ങള്‍ എന്ന് അറിയുക. മാറ്റങ്ങള്‍ എല്ലാവരുടെ ജീവിതത്തിലും സംഭവിക്കുന്നു. ശുഭാപ്തിവിശ്വാസം കൈവിടാതിരുന്നാല്‍ എല്ലായ്‌പ്പോഴും വിജയിക്കാന്‍ കഴിയും. എല്ലായ്‌പ്പോഴും വിജയിച്ചില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല- എല്ലാ തവണയും ഇല്ലെങ്കിലും കുറെ തവണയെങ്കിലും വിജയിക്കും. ഓരോ വിജയവും ഓരോ ''ബോണസ്'' ആയി കരുതുക. പരാജയപ്പെട്ടതോര്‍ത്ത് സങ്കടപ്പെടേണ്ടതില്ല. പരാജയം കാരണം ഉത്സാഹക്കുറവ് തോന്നരുത്. ശ്രമിക്കുക, വീണ്ടും വീണ്ടും ശ്രമിച്ച് വിജയം നേടുക. ആസൂത്രണം പരിധി കവിയരുത്. ധൃതിയിലുമാകരുത്. സ്വയം നിയന്ത്രിക്കുക, പരിധികള്‍ കല്പിക്കുക.
മാറ്റങ്ങളെ ഭയക്കരുത്. ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുക. മാറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും അരുത്. അതില്‍ നിന്ന് പരമാവധി മെച്ചം നേടാനാവണം ശ്രമം. മാറ്റങ്ങള്‍ നല്‍കുന്ന സൂചനകളും, പാഠങ്ങളും പ്രത്യേകം ശ്രദ്ധിക്കുക. എല്ലാ മാറ്റവും നന്മയ്ക്ക് ആയിരിക്കണം എന്നില്ല. അതില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് ഭാവിയില്‍ അത് പ്രയോജനപ്പെടുത്തുക.
ഓര്‍ക്കുക - പ്രതീക്ഷിക്കാത്തത് പലപ്പോഴും സംഭവിക്കും. അതുകൊണ്ട് അത് എപ്പോഴും നിങ്ങളുടെ മെച്ചത്തിനായി പ്രയോജനപ്പെടുത്താന്‍ തയ്യാറായിരിക്കുക. അവിടെയാണ് ജീവിത വിജയം.
നിങ്ങള്‍ നിങ്ങള്‍ മാത്രമായിരിക്കുക
ദ്വിമുഖ വ്യക്തിത്വം ദോഷകരമാണ്. നിങ്ങള്‍ നിങ്ങളായിത്തന്നെ ഇരിക്കാന്‍ പരമാവധി ശ്രമിക്കുക. സ്വയം ആദരവ് പുലര്‍ത്തുക. സ്വതവേയുള്ള പ്രകൃതം നിലനിര്‍ത്തുക. വ്യക്തിത്വത്തില്‍ അടിസ്ഥാനപരമായ ഒട്ടനവധി വ്യത്യാസങ്ങള്‍ വരുത്താനുള്ള ശ്രമം ദോഷം മാത്രമെ ചെയ്യുകയുള്ളൂ. അധികം സംസാരിക്കാത്ത ശാന്തപ്രകൃതമാണെങ്കില്‍ എപ്പോഴും ഒച്ചവെച്ച് മറ്റുള്ളവരുമായി ഇടപഴകാന്‍ ജീവിതകാലമത്രയും ശ്രമിച്ചിട്ടും കാര്യമില്ല. നിങ്ങളുടെ താല്പര്യങ്ങളും, കഴിവുകളും ഏത് രംഗത്താണെന്ന് മനസ്സിലാക്കി അത് വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. തികച്ചും വ്യത്യസ്തമായ മറ്റൊരു രംഗത്താണ് വിജയവും സന്തോഷവും ഉണ്ടാവുക എന്ന് ഭാവനയില്‍ കണ്ടിട്ട് കാര്യമില്ല. അവിടെ എത്താനും ശോഭിക്കാനും പരിശ്രമിക്കുകയാണാവശ്യം.
മുഖം മൂടി അണിയരുത്. എല്ലാവരുടെ മുന്നിലും ഒരേ വ്യക്തിത്വം പ്രകടമാക്കുക. നിങ്ങളുടെ സ്വാഭാവിക രീതിക്കനുസരിച്ച് നീങ്ങുക, പ്രവര്‍ത്തിക്കുക, ചിന്തിക്കുക മറ്റൊരാളാകാന്‍ ശ്രമിച്ചിട്ട് കാര്യമില്ല. അത് വിപരീതഫലം ചെയ്യുകയേ ഉള്ളൂ.
അപ്രധാനകാര്യങ്ങള്‍ക്കായി ഊര്‍ജ്ജം നഷ്ടപ്പെടുത്താതിരിക്കുക
അപ്രധാന കാര്യങ്ങള്‍ പലതാണ് - പൊങ്ങച്ചം കാണിക്കുക, ക്ഷോഭിക്കുക, അകാരണമായി വാദിക്കുക, കലഹിക്കുക, കുത്തുവാക്ക് പറയുക, ബഹളം വെയ്ക്കുക, കുറ്റപ്പെടുത്തുക മറ്റുള്ളവരുമായി യോജിച്ചു പോകാതിരിക്കുക, പരിപൂര്‍ണ്ണതാവാദിയാകുക, കുറ്റാരോപണം നടത്തുക എന്നിങ്ങനെ ഒട്ടനവധി. ഇതിനു വേണ്ടി സമയം വിനിയോഗിക്കുന്നവര്‍ വിലപിടിച്ച സമയവും, ഊര്‍ജ്ജവും പാഴാക്കുകയാണെന്നോര്‍ക്കുക. സമയം ഇങ്ങിനെ കളയുന്നത് തികഞ്ഞ വിഡ്ഡിത്തമാണ്.
സ്വയം കൂടുതല്‍ പരുക്കരാകരുത്
നിങ്ങള്‍ പലപ്പോഴും സ്വയം കരുതുന്നതിലധികം നല്ലവരാണ്, സൗമ്യരാണ്, ദയാശീലരാണ്, പരോപകാരികളാണ്. നിങ്ങളുടെ ആത്മാഭിമാനം അങ്ങിനെ ഉയര്‍ത്തിപ്പിടിക്കുക, മുന്‍വിധികളില്ലാതെ പെരുമാറുക, മറ്റുള്ളവരുമായി ഇടപഴകുക. സ്വന്തം വാക്കുകളും പ്രവൃത്തികളും ഇടയ്‌ക്കെങ്കിലും സ്വയം വിലയിരുത്തുക. നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ സന്തോഷിക്കുക, സ്വയം അഭിനന്ദിക്കുക, മന:സംഘര്‍ഷങ്ങളില്‍ നിന്ന് ഒഴിഞ്ഞ് ഉല്ലസിക്കാനും അവസരം കണ്ടെത്തണം. സ്ഥിരം ടൈംടേബിള്‍ മടുപ്പ് തോന്നിക്കുന്നുവെങ്കില്‍ ഇടയ്‌ക്കെങ്കിലും സ്വയം മാറ്റം വരുത്തുക. അതിനു ആഗ്രഹം മാത്രം പോരാ - പ്രാവര്‍ത്തികമാക്കാനുള്ള സന്നദ്ധതയും വേണം.
തികച്ചും വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കുക. അലങ്കാര തയ്യല്‍, പൂന്തോട്ടം, അടുക്കളത്തോട്ടം, ടൈപ്പ്‌റൈറ്റിങ്ങ്, കളിപ്പാട്ടം നിര്‍മ്മിക്കല്‍ എന്നിങ്ങനെ നിങ്ങള്‍ ശ്രമിച്ചിട്ടില്ലാത്ത, ഒരു പക്ഷെ ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലാത്ത, ഏതെങ്കിലും രംഗത്ത് താല്പര്യം ഉണ്ടാക്കിയെടുക്കുക. വിജയിക്കുമോ, പരാജയപ്പെടുമോ എന്നതല്ല പ്രശ്‌നം - പുതിയ രംഗങ്ങളില്‍ മനസ്സ് വ്യാപരിക്കട്ടെ. പരിശ്രമിക്കുക, പരിചയം നേടുക, നിങ്ങളുടെ അറിവിന്റെ ചക്രവാളങ്ങള്‍ വികസിക്കും തോറും ജീവിതം സജീവമാകുന്നു.
പണം നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കട്ടെ
പണം വെറും ഒരു ഉപകരണമോ, ഉപാധിയോ മാത്രമാണ്. നിങ്ങള്‍ ആര്‍ജ്ജിക്കുന്ന പണം നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കട്ടെ. അഥവാ പണം നല്ല കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുക. മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാന്‍, അറിവ് വര്‍ദ്ധിപ്പിക്കാന്‍, കാഴ്ചപ്പാടുകള്‍ വികസിപ്പിക്കാന്‍, ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍, എല്ലാം കൊണ്ടും സ്വന്തം നില ഉയര്‍ത്താന്‍ വേണം അത് ഉപകരിക്കേണ്ടത്.
വ്യക്തിത്വ വികാസത്തിനും ജീവിതാനുഭവങ്ങള്‍ നേടാനും പ്രയോജനപ്പെടുത്തുന്ന പണമേ ശരിയായി വിനിയോഗിക്കപ്പെട്ടതായി കണക്കാക്കാനാവൂ.
അന്വേഷണ ത്വര വളര്‍ത്തുക
അന്വേഷണത്വരയാണ് ജീവിത വിജയത്തിന്റെ അടിസ്ഥാന ഘടകം. ആധുനിക ജീവിതത്തില്‍ ഇതിന്റെ പ്രസക്തി ഏറെയുമാണ്. ചെറിയ സാധനങ്ങളെക്കുറിച്ചുപോലും പൂര്‍ണ്ണമായ അറിവ് ആര്‍ക്കും ഉണ്ടായെന്ന് വരില്ല. എങ്ങിനെ അത് ആര്‍ജ്ജിക്കാനാവും എന്നറിയാവുന്നതിനെ ആസ്പദിച്ചിരിക്കുന്നു ജീവിത വിജയം.
കലുങ്കഷമായി പരിശോധിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, സമഗ്രമായന്വേഷിക്കുക - വ്യക്തമായി മനസ്സിലാക്കുക. മറ്റുള്ളവരെ ഇതിന് സഹായിക്കുകയും ചെയ്യുക. അധികം ദൂരെയല്ലാതെയുള്ള വായനശാലകളില്‍ പോയി പുസ്തകങ്ങളും മറ്റും പരമാവധി പ്രയോജനപ്പെടുത്തുക. കംപ്യൂട്ടറിന്റെ സഹായവും തേടാം. വിജ്ഞാനമേഖല പരമാവധി വിസ്തൃതമാക്കുക, എല്ലാം ഓര്‍മ്മിക്കാന്‍ ശീലിക്കുക. അതിന് പരിശീലനമാവശ്യമാണെങ്കില്‍ അതും നടത്തുക.
ഒന്നിലും താല്പര്യമില്ലായ്മ ജീവിതത്തെ വിരസമാക്കുന്നു. എല്ലാറ്റിനോടും നിര്‍മ്മമമായ താല്പര്യം പുലര്‍ത്തുക - ജനങ്ങള്‍, സ്ഥലങ്ങള്‍, ആശയങ്ങള്‍, ചരിത്രം, പ്രകൃതി അങ്ങിനെ എല്ലാറ്റിനോടും. സന്തോഷത്തിന്റെ രഹസ്യം ഈ കുതൂഹലമാണ്. കാര്യങ്ങളറിയാനുള്ള വ്യഗ്രത കുറവാണെങ്കില്‍ സന്തോഷവും കുറഞ്ഞിരിക്കും. ജീവിതവിജയം നേടിയവരും സംതൃപ്തരുമായവര്‍ എപ്പോഴും ''എന്തുകൊണ്ട്, എന്തുകൊണ്ട്'' എന്ന ചോദ്യങ്ങള്‍ ഉന്നയിച്ചവരാണ്. ജീവിതാന്ത്യം വരെ അവരില്‍ ആ ചോദ്യം എപ്പോഴും തലയുയര്‍ത്തി നില്‍ക്കും. ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ കണ്ടുപിടിച്ചാല്‍ സദാ ജോലിയില്‍ വ്യാപൃതരാകാന്‍ കഴിയും. ഉല്ലാസം തോന്നും, വിജ്ഞാനം വര്‍ദ്ധിക്കും.
വിദഗ്ധരോടും നിങ്ങള്‍ ആദരിക്കുന്ന വിജ്ഞാനികളോടും ഉപദേശങ്ങളും, നിര്‍ദ്ദേശങ്ങളും തേടാന്‍ ഒരിക്കലും മടിക്കരുത്. എന്തെന്നാല്‍ ആരും പൂര്‍ണ്ണരല്ല.
ചെവിയും, മനസ്സും മലര്‍ക്കെ തുറന്നു വെയ്ക്കുക. മറ്റുള്ളവര്‍ ഏത് തരക്കാരായാലും പറയുന്നത് തുറന്ന മനസ്സോടെ കേള്‍ക്കുക. അവരുടെ അനുഭവങ്ങളില്‍ നിന്നും, കഥകളില്‍ നിന്നും നമുക്ക് പലതും പഠിക്കാനുണ്ടാവും ക്ഷമയോടെ കേള്‍ക്കുന്നവരുടെ ബുദ്ധി വികസിക്കുന്നു. മനുഷ്യജീവിതത്തെ ക്ഷമാപൂര്‍വ്വം നേരിടാനും അത്തരക്കാര്‍ക്ക് കഴിയുന്നു.
സന്തോഷത്തോടെ കഴിയുക
സന്തോഷം, മനസ്സിന്റെ ഉല്ലാസം നമ്മള്‍ എല്ലാവരുടേയും ജന്മാവകാശമാണ്. ജീവിതം വളരെ ഉദാരമായി നല്‍കുന്നു. അതെല്ലാം സധൈര്യം, നന്ദിപൂര്‍വ്വം സ്വീകരിക്കുക. വിസ്തൃതമായ വീക്ഷണങ്ങളെ ചെറു ചക്രവാളങ്ങള്‍ മറയ്ക്കാന്‍ അനുവദിച്ചുകൂടാ.
നമ്മുടെ ചിന്താഗതിക്കനുസൃതമായാണ് നമ്മുടെ ജീവിതം ചലിക്കുന്നത്.
നിങ്ങള്‍ക്ക് വേണ്ടി ജീവിച്ചാല്‍ ജീവിതം മുഷിപ്പനായിരിക്കും. നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ക്ക് എപ്പോഴും സ്‌നേഹവും, ഊഷ്മളതയും, സഹതാപവും, സൗഹൃദവും, സഹായവും, പിന്തുണയും, ധാരണയും, സമയവും, വിജ്ഞാനവും നല്‍കാനും പരിചയം ഭാവിക്കാനും സന്മനസ്സ് കാണിക്കുക. നിങ്ങള്‍ക്ക് ആകുന്നതെല്ലാം ചെയ്യുക. അപ്പോള്‍ ജീവിതം സജീവമാകുന്നു. നിങ്ങള്‍ സഹായിച്ചവരുടെ ജീവിതവും തളിര്‍ക്കുന്നു. കൊടുക്കലും, വാങ്ങലും ഉള്ള ബന്ധങ്ങള്‍ ജീവിതത്തെ കൂടുതല്‍ സാര്‍ത്ഥകമാക്കുന്നു.
ഏറ്റവും മികച്ചത് മാത്രമേ വേണ്ടൂ എന്ന ശാഠ്യം അരുത്. അത് ഉപേക്ഷിക്കുക. ലോകം തന്നെ പൂര്‍ണ്ണതയുള്ളതല്ല. അപ്പോള്‍ അതിലും ചെറിയ ജീവിതം പൂര്‍ണ്ണതയുള്ളതാവുകയില്ലല്ലോ. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ ജീവിതത്തില്‍ കൂടുതല്‍ താല്പര്യം തോന്നിത്തുടങ്ങും, ഉല്ലാസവും.
ഒരു വെല്ലുവിളിയെക്കുറിച്ചുള്ള ചിന്തപോലും ജീവിതത്തില്‍ കൂടുതല്‍ താല്പര്യം ജനിപ്പിക്കുന്നു എന്നതല്ലേ സത്യം?

No comments:
Post a Comment