നാലപത്തിയേഴുകാരിയായ വസുമതിക്ക് ഉയരം അധികമില്ല, തടിച്ചിട്ടാണ്, തൂക്കം 80 കിലോഗ്രാം. അമിത രക്തസമ്മര്‍ദ്ദവും പ്രമേഹവുമൊക്കെ നന്നെ ശല്യപ്പെടുത്തിയിരുന്നു അവരെ. നടക്കാനും യാത്ര ചെയ്യാനും നന്നെ ക്ലേശിച്ചിരുന്നു, ശ്വാസതടസ്സവും അവരെ വിഷമിപ്പിച്ചു. വ്യായാമം തീരെയില്ലാത്ത ജീവിതരീതിയും കോളപോലുള്ള പാനീയങ്ങളുടെ അമിത ഉപഭോഗവും ടെലിവിഷനുമുമ്പില്‍ സദാ ചടഞ്ഞിരിക്കുന്നതും എല്ലാം ഏറെ ദോഷം ചെയ്യുമെന്ന് അവരെ ഡോക്ടര്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചിരുന്നു. ദിവസത്തിന്റെ ഭൂരിഭാഗവും പകലും രാത്രിയും അവര്‍ ഉറങ്ങി, അല്ലാത്തപ്പോള്‍ സല്‍ക്കാരങ്ങളില്‍ പങ്കുകൊണ്ടും തിന്നുന്നതിനും കുടിക്കുന്നതിനും പരിധിയില്ലാത്ത ഒരു സ്ഥിതി.
വിക്രമനും ശ്രീകുമാരിയും നല്ല ദമ്പതികളായിരുന്നു. ഇരുവരും ഉദ്യോഗസ്ഥര്‍. ആഹ്ലാദത്തോടെ കഴിഞ്ഞിരുന്ന ഇവര്‍ക്ക് വിവാഹം കഴിഞ്ഞ് ആറുവര്‍ഷമായെങ്കിലും കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നില്ല. ഇരുവരും അവരവരുടേതായ ജോലിത്തിരക്കുകളില്‍ മുഴുകി, രാത്രിയിലെ പാര്‍ട്ടികളിലും മറ്റും പങ്കെടുത്ത് ഔദ്യോഗികരംഗത്ത് ഉയരങ്ങളിലെത്താന്‍ ശ്രമിച്ചു. ഇരുവരുടെയും ഔദ്യോഗിക യാത്രകളും അധികരിച്ചു.
കിടപ്പറയിലെത്തിയാലും അവര്‍ക്ക് സംസാരിക്കാന്‍ പൊതുവിഷയങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുങ്ങി ആ ബന്ധം. വൈകാരികമായ അടുപ്പം ഒട്ടും ഇല്ലാതായതുപോലെ.
പിരിമുറുക്കം കൂടിയ ജീവിതരീതി കാരണവും മറ്റും ശ്രീകുമാരിക്ക് ദഹനസംബന്ധമായ അസ്വാസ്ഥ്യങ്ങളും കൃത്യതയില്ലാത്ത ആര്‍ത്തവക്രമവുമൊക്കെയായി. വിക്രമനാകട്ടെ അസിഡിറ്റി, വിഷാദരോഗം എന്നീ പ്രശ്‌നങ്ങളാല്‍ വലഞ്ഞു. പലപ്പോഴും ഉറക്കഗുളികകളെ അഭയം പ്രാപിക്കേണ്ടതായും വന്നു. കടുത്ത മന:സംഘര്‍ഷം ഇല്ലാതാക്കാന്‍ പതിവുശീലങ്ങള്‍ പലതും ഒഴിവാക്കണമെന്ന് ഡോക്ടര്‍ മുന്നറിയിപ്പും നല്കി.
ആധുനിക ജീവിതരീതികള്‍ അവലംബിച്ച് രോഗങ്ങള്‍ക്ക് അടിമപ്പെട്ടുപോകുന്ന ആയിരങ്ങളുടെ പ്രതിനിധികളാണിവര്‍ മൂവരും. അതിരക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം, അമിതഭാരം, ഉറക്കമില്ലായ്മ, വിഷാദരോഗം, മയക്കുമരുന്ന് ഉപയോഗം, ക്രമമില്ലാത്ത ഭക്ഷണരീതി- ഇങ്ങിനെ നിരവധി പ്രശ്‌നങ്ങള്‍.
മധ്യവയസ്സിലും വാര്‍ദ്ധക്യത്തിലും പിടിപെടുന്ന രോഗങ്ങള്‍ എന്ന് അവയെ നമ്മള്‍ പണ്ട് വിശേഷിപ്പിച്ചിരുന്നുവെങ്കില്‍ സ്ത്രീപുരുഷഭേദമില്ലാതെ ഇരുപതുകളിലും മുപ്പതുകളിലുമെത്തിയവരെയാണ് ഇന്ന് ഇത്തരം രോഗങ്ങള്‍ പിടികൂടുന്നത്.
ഇതിന് വ്യക്തികളെത്തന്നെയാണ് നാം പഴി പറയേണ്ടത്: ഏറെ തിരക്കു പിടിച്ചതും സമ്മര്‍ദ്ദം നിറഞ്ഞതുമായ ജീവിതരീതിതന്നെയാണിതിനു വഴിയൊരുക്കുന്നത് എന്നതില്‍ സംശയമില്ല. ഇരുന്നിടത്തുനിന്ന് അനങ്ങാതെയുള്ള ജീവിതരീതി വയര്‍ വലുതാകാനും തൂങ്ങാനും കാരണമാകുന്നു- കിട്ടുന്നതെല്ലാം അഥവാ കിട്ടുന്നതെന്തും എപ്പോഴും തിന്നുന്നതും ഇത്തരക്കാരുടെ സ്വഭാവമാണ്. സ്വന്തം ശരീരം അനാവശ്യവസ്തുക്കള്‍ ഇടാനുള്ള സംഭരണി ആണെന്നണ് ഇത്തരക്കാരുടെ ധാരണ. കൂടാതെ അമിതാദ്ധ്വാനം കൊണ്ട് ശരീരത്തെയും മനസ്സിനെയും പീഡിപ്പിക്കുന്നു. മനസ്സിന് സംഘര്‍ഷം ഉണ്ടാക്കുന്നു. എല്ലാതരം വിഷവസ്തുക്കളും ശരീരത്തില്‍ സംഭരിക്കപ്പെടുന്നു. തുടരെയുള്ള രോഗബാധകള്‍ക്കും ഇത് വഴിയൊരുക്കും.
ജീവിതരീതികളില്‍ മാറ്റം വരുത്താനും
ഡോക്ടര്‍ പറയുന്നത് അനുസരിക്കാനും തയ്യാറാകുകയാണ് ആദ്യം വേണ്ടത്. ദൗര്‍ഭാഗ്യമെന്നു പറയട്ടെ പലരും ഇത് ചെയ്യാറില്ല. ശ്രദ്ധിച്ചാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാം, ആരോഗ്യനില മെച്ചപ്പെടുത്തുകയും ചെയ്യാം.
ആരോഗ്യം വീണ്ടെടുത്താല്‍ ആഹ്ലാദം കൈവരുന്നു. കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു, കൂടുതല്‍ സംതൃപ്തി തോന്നുന്നു, അങ്ങിനെ സമാധാനവും അനുഭവപ്പെടുന്നു.
ആരോഗ്യകരമായ മാറ്റങ്ങള്‍ക്കായി ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്തൊക്കെയാണെന്ന് നോക്കാം.
അമിതഭാരം നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നു. അമിതരക്തസമ്മര്‍ദ്ദം, ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, പ്രമേഹം, സന്ധിവാതം എന്നിങ്ങനെയുള്ള രോഗങ്ങള്‍ പൊതുവെ നമ്മള്‍ എല്ലാവരെയും അസ്വസ്ഥരാക്കുന്ന ഒരു പ്രവണത കാണുന്നു- സ്‌കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടികള്‍ പോലും പലരും അമിതഭാരമുള്ളവരായാണ് കണ്ടുവരുന്നത്. അതുകൊണ്ട് ഭാരം അല്പം മാത്രം കൂടുതലാണെങ്കില്‍ അതുപോലും കുറയ്ക്കാന്‍ ശ്രമം ആവശ്യമാണ്.
ഒരാള്‍ എന്തു തിന്നണമെന്നോ എന്തു തിന്നരുതെന്നോ സംബന്ധിച്ച കര്‍ശനമായ നിബന്ധനകളോ നിര്‍ദ്ദേശങ്ങളോ ഇല്ലെന്നതാണ് സത്യം. എങ്കിലും നിത്യവും ഭക്ഷണത്തില്‍ കൂടുതല്‍ പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. കൊഴുപ്പ്, നെയ്യ്, ഫാസ്റ്റ് ഫുഡുകള്‍, പ്രത്യേക പ്രക്രിയയ്ക്ക് വിധേയമാക്കിയ ഭക്ഷ്യവസ്തുക്കള്‍ (ടീന്‍ഡ്, കാന്‍ഡ്)ചട്ട്ണി, അച്ചാര്‍ തുടങ്ങി ഉപ്പ് വളരെയധികം അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍, ചായസമയങ്ങളില്‍ കഴിക്കുന്ന സമോസ, കോള പോലുള്ള ഇന്ത്യക്കാരുടെ ഇഷ്ടപാനീയങ്ങള്‍ എന്നിവ ഒഴിവാക്കാനും ശ്രമിക്കണം.
മാസത്തില്‍ ഒന്നോ രണ്ടോ തവണ നൂഡില്‍സ്, ബര്‍ഗര്‍ തുടങ്ങിയവ കഴിക്കരുതെന്നല്ല, ഇതൊന്നും പതിവാക്കരുതെന്ന് മാത്രം. ഫാസ്റ്റ് ഫുഡുകള്‍ പലവിധത്തില്‍ ദോഷം ചെയ്യുന്നു. പരമ്പരാഗതമായ കേരള/ഇന്ത്യന്‍ ഭക്ഷണരീതികള്‍ എല്ലാം കൊണ്ടും നല്ലതാണ്- പോഷക സമൃദ്ധിയും അതേ സമയം ആരോഗ്യകരവും. ചെലവും കുറവ്, എളുപ്പത്തില്‍ ലഭ്യമാണ്, നമുക്ക് എല്ലാം കൊണ്ടും താങ്ങാവുന്നതുമാണിവ.
ജനങ്ങള്‍ പൊതുവെ, സ്ത്രീകളും കുട്ടികളും പ്രത്യേകിച്ചും ടെലിവിഷന്‍, കമ്പ്യൂട്ടര്‍ എന്നിവയുടെ അടിമകളായി മാറിയിരിക്കുന്നു എന്ന സത്യം മറയ്ക്കാനാവില്ല. കുട്ടികള്‍ സ്വയം മറന്ന് കാര്‍ട്ടൂണ്‍ പരമ്പരകള്‍ക്കു മുമ്പില്‍ മണിക്കൂറുകളോളം ഇരിക്കുന്നു. ഇന്റര്‍നെറ്റില്‍ വേണ്ടതും വേണ്ടാത്തതുമായ പലതും തേടുന്നു. സ്ത്രീകളാവട്ടെ സിനിമയും പരമ്പരകളും കണ്ട് തിന്നും കുടിച്ചും മണിക്കൂറുകളോളം തുടര്‍ച്ചയായി സോഫയിലോ കിടക്കയിലോ കഴിയുന്നു. ഭക്ഷണം പാകം ചെയ്യുന്നില്ലെന്നതുപോകട്ടെ, പ്രധാന സീനുകള്‍ കാണാതെ പോയെങ്കിലോ എന്ന ആശങ്കയോടെ മൂത്രമൊഴിക്കാന്‍ പോലും ഇവര്‍ എഴുന്നേല്ക്കുന്നില്ല. ഇതെല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
നടത്തം, ജോഗിങ്ങ്, വീട്ടിലെ കോണിപ്പടികള്‍ പല തവണ കയറിയിറങ്ങല്‍, ഒറ്റക്കാലില്‍ ചാട്ടം, കയര്‍ചാട്ടം, സൈക്കിള്‍ ചവിട്ടല്‍, നീന്തല്‍, ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങി ശരീരം ഇളകുന്ന, അദ്ധ്വാനം ആവശ്യമായ എന്തും ചെയ്യാം- സമയം കിട്ടുമ്പോള്‍. 'സമയം ഇല്ല' എന്ന ഒഴിവുകഴിവു മാത്രം പറയാതിരിക്കുക. ആധുനികരുടെ അലസമായ ജീവിതരീതിയും അത്യാധുനിക വീട്ടുപകരണങ്ങളുടെ അമിത സാന്നിദ്ധ്യവുമെല്ലാം നമ്മളെ ചടഞ്ഞുകൂടുന്നവര്‍ മാത്രമായി മാറ്റിയിരിക്കുന്നു.
സിഗരറ്റിന്റെ പുകയില്‍ അപകടകാരികളായ ഒട്ടനവധി രാസവസ്തുക്കള്‍ ഉണ്ടെന്നറിയാമെങ്കിലും 'പുകവലി ആരോഗ്യത്തിന് ഹാനികരമാണ്' എന്ന് സിഗരറ്റ് പാക്കറ്റിനു മുകളില്‍ 'മുന്നറിയിപ്പ്' ഉണ്ടെങ്കിലും സിഗരറ്റ് വില്പന കൂടിവരുന്നതായും യുവതലമുറയ്ക്ക് പുകവലിയോടുള്ള ആഭിമുഖ്യം കൂടിവരുന്നതായുമാണ് കാണുന്നത്. യുവാക്കള്‍ പുകവലി പതിവാക്കുന്നു. മദ്യപാനം വ്യക്തികളെയും കുടുംബങ്ങളെയും കുറച്ചൊന്നുമല്ല തകര്‍ത്തിട്ടുള്ളത്. കൂടാതെ ലഹരിവസ്തുക്കളുടെ ഉപഭോഗവും യുവാക്കള്‍ക്കിടയില്‍ അപകടകരമായി വര്‍ദ്ധിക്കുന്നു. ദുരിതം വിതയ്ക്കുന്ന നിരവധി സാമൂഹ്യ-സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുകയും ചെയ്യുന്നു.
ഗ്ലാസ് പകുതി കാലിയാണ് എന്ന് ഒരിക്കലും പറയരുത്; പകുതി നിറഞ്ഞതാണ് എന്നേ പറയാവൂ. ഏറ്റവും വിഷമകരമായ സ്ഥിതിഗതികളില്‍ പോലും ധനാത്മകമായ വീക്ഷണം പുലര്‍ത്തുക- തികച്ചും ആരോഗ്യകരമാണിത്.
യോഗ ചെയ്യുക, ധ്യാനിക്കുക, സമാധാനപരമായ ചുറ്റുപാടുകളില്‍ വിശ്രമിക്കുക, സമ്മര്‍ദ്ദ നില കുറയ്ക്കാന്‍ ശ്രമിക്കുക. ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഇതൊക്കെ ഉപകരിക്കും.
കടുംപിടുത്തക്കാരുടെയും കഠിന സമ്മര്‍ദ്ദങ്ങളില്‍ ജീവിക്കുന്നവരുടെയും ജീവിതദൈര്‍ഘ്യം കുറയും. അത്തരത്തിലൊരാളുടെ സാമീപ്യം ആരും ഇഷ്ടപ്പെടുന്നില്ല. മറിച്ച് ആഹ്ലാദവാനായ, നര്‍മ്മശീലനായ ഒരാളുടെ സാമീപ്യം നമുക്ക് ആഹ്ലാദമോകുന്നു. കോമഡിഷോ കാണുക, ഫലിത പുസ്തകങ്ങള്‍ വായിക്കുക, നേരമ്പോക്ക് കണ്ടാല്‍ ഉള്ളുതുറന്ന് ചിരിക്കുക- ചിരി ജീവിതത്തിന്റെ തന്നെ ഒരു ഭാഗമാക്കുക, ചെലവില്ലാത്ത കാര്യമാണിത്.
എപ്പോഴും ഊര്‍ജ്ജസ്വലര്‍ ആകണമെന്നോ കര്‍മ്മനിരതരാകണമെന്നോ അല്ല- അച്ചടക്കവും ചിട്ടയും ജീവിതത്തിന് വര്‍ദ്ധിച്ച ഊര്‍ജ്ജം നല്കുന്നു.
ആവശ്യത്തിന് ഉപകരിക്കുന്നയാളാണ് .യഥാര്‍ത്ഥ സുഹൃത്ത്. അവര്‍ ജീവിതത്തിന് അര്‍ത്ഥപൂര്‍ണ്ണത നല്കുന്നു. ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവര്‍ വേഗം രോഗങ്ങള്‍ക്കടിമപ്പെടുന്നു. ധാരാളം നല്ല സുഹൃത്തുക്കള്‍ ഉള്ളവര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യവുമുണ്ടാകും, തീര്‍ച്ച.
അമ്മ താരാട്ടുപാടുമ്പോള്‍ കുഞ്ഞ് സമാധാനത്തോടെ ഉറങ്ങുന്നു. അതുപോലെതന്നെ മൃദുവും കര്‍ണ്ണാനന്ദകരവുമായ സംഗീതം മനസ്സിന് സമാധാനം തരുന്നു. പാട്ടുപാടുക, നല്ല പാട്ടുകള്‍ ധാരാളം കേള്‍ക്കുക, ഉപകരണസംഗീതം ആസ്വദിക്കുക. പാട്ടുകേള്‍ക്കുമ്പോള്‍ താളം പിടിക്കുന്നതും നല്ലതാണ്.
ഇനി മുതിര്‍ന്നവരോട്- അവിവാഹിതരാണെങ്കില്‍ വേഗം വിവാഹിതരാകുക. സാമ്പത്തിക സുരക്ഷിതത്വമുണ്ടാകണം. രക്ഷിതാക്കളുടെ അനുമതിയോടെയുള്ള ബന്ധമാണെങ്കില്‍ ഉത്തമം. ആരോഗ്യകരമായ വൈവാഹിക ബന്ധത്തിന് പരസ്പരവിശ്വാസം അനിവാര്യമാണ്. ഇരുവരും തമ്മില്‍ തൃപ്തികരമായ ശാരീരിക ബന്ധവും ആവശ്യമാണ്. ലൈംഗികബന്ധം ജീവിതദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നത്രെ.
ഒഴിവു സമയവിനോദത്തിന് അധികമാര്‍ക്കും സമയമില്ല ഇപ്പോള്‍. പക്ഷെ, അതിന് സമയം കണ്ടെത്തുക തന്നെ വേണം. സ്റ്റാമ്പ്, നാണയം എന്നിവ ശേഖരിക്കാം, വായന ശീലമാക്കാം. ഡയറി എഴുതുന്നത് പതിവാക്കാം. ഉദ്യാന പരിപാലനം, പെയിന്റിങ്ങ് അങ്ങിനെ ക്രിയാത്മകമായ എന്തുമാകാം.
ഈ നിര്‍ദ്ദേശങ്ങള്‍ വേണ്ടുംവണ്ണം പാലിച്ചാല്‍ ജീവിതം ആഹ്ലാദപൂര്‍ണ്ണമാകും. ആരോഗ്യദായകമായ മന്ത്രങ്ങളാണിവയെന്ന് അറിയുക. അനാരോഗ്യകരമായ പ്രവണതകള്‍ തീര്‍ത്തും ഒഴിവാക്കുക.

No comments:
Post a Comment