സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ചാടിയ വയര്‍ ആര്‍ക്കും താലപര്യമുണ്ടാവില്ല. വയര്‍ കുറയ്ക്കുവാന്‍ ധാരാളം വ്യായാമങ്ങളുണ്ട്. ചില ഭക്ഷണങ്ങളും വയര്‍ കുറയ്ക്കുവാന്‍ സഹായിക്കും.
ബദാം, പിസ്ത, വാള്‍നട്ട് തുടങ്ങിയവ ശരീരത്തിലെ കൊഴുപ്പു കത്തിച്ചുകളയാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. വിശപ്പു മാറ്റുവാനും ആരോഗ്യത്തിനും ഇവ നല്ലതു തന്നെ.
കറുത്ത നിറത്തിലുളള പയര്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ്. ശരീരത്തിലെ വിഷാംശം പുറത്തു കളയുവാനും ഇവ നല്ലതാണ്.
പ്രാതലിന് മുട്ട പുഴുങ്ങിയതോ സ്‌ക്രാമ്പിള്‍ ചെയ്തതോ കഴിച്ചു നോക്കൂ. ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ മുട്ട സ്വാഭാവിക രീതിയില്‍ സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. അങ്ങനെ ഇവ വയര്‍ കുറയ്ക്കാനും സഹായിക്കും.
വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ഡാര്‍ക് ചോക്ലേറ്റ്. ഇവ തടി കുറയ്ക്കാനും ഹൃദയാരോഗ്യത്തെ കാക്കാനും നല്ലതാണ്.
സിട്രസ് അടങ്ങിയിരിക്കുന്ന ഫലവര്‍ഗങ്ങളെല്ലാം വയര്‍ കുറയ്ക്കാന്‍ നല്ലതാണ്. ചെറുനാരങ്ങ, ഗ്രേപ് ഫ്രൂട്ട്, ഓറഞ്ച് തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നു. ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയ ഫലവര്‍ഗങ്ങളും തടിയും അതുവഴി വയറും കുറയ്ക്കാന്‍ സ്വാഭാവികമായും സഹായിക്കും.
No comments:
Post a Comment